Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FEMA

മെ​സി​യു​ടെ പേ​രി​ലെ ക​ള്ള​ക്ക​ളി; ഫെ​മ കേ​സ് എ​ടു​ത്ത് ഇ​ഡി

കൊ​ച്ചി: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ വി​ദേ​ശ​പ​ണ​മി​ട​പാ​ടി​ൽ ഇ​ഡി ഫെ​മ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദേ​ശ​ത്തേ​ക്ക് പ​ണം അ​യ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളി​ൽ ഫെ​മ ച​ട്ട​ലം​ഘ​നം ഉ​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പ​ണം വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച​തി​ന്‍റെ രേ​ഖ​ക​ളും മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന എ​ഗ്രി​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളും ഇ​ഡി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സും ഇ​ഡി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ജി​എ​സ്ടി വ​കു​പ്പി​ൽ​നി​ന്നും ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം 126 കോ​ടി രൂ​പ വി​ദേ​ശ​ത്തേ​ക്ക് കൈ​മാ​റി​യെ​ന്നാ​ണ് ഇ​ഡി​യു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ത്ര​യും വ​ലി​യ തു​ക എ​ങ്ങ​നെ​യാ​ണ് വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച​ത്, പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം എ​ന്താ​ണ്, ഇ​ട​പാ​ടു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളും രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് ഇ​ഡി ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up