Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FSSAI

100 % അ​വ​കാ​ശ​വാ​ദം: ഡാ​ബ​ർ എ​ഫ്എ​സ്എ​സ്എ​ഐ​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്കി

ന്യൂ​ഡ​ൽ​ഹി: തേ​ൻ, ക​രി​ക്കി​ൻ വെ​ള്ളം എ​ന്നി​വ​യി​ലെ 100 % ​സം​ശു​ദ്ധം, സ​ന്പൂ​ർ​ണ പ്ര​കൃ​തി​ദ​ത്തം, ഓ​ർ​ഗാ​നി​ക് എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പ​ര​സ്യ​ങ്ങ​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും അ​ട​ങ്ങി​യ ചി​ല ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന നി​ർ​ത്ത​ലാ​ക്കാ​ൻ ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ഫ്എ​സ്എ​സ്എ​ഐ) ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ ഡാ​ബ​ർ ഇ​ന്ത്യ വി​ശ​ദീ​ക​ര​ണം ന​ൽ​കി. ഈ ​വി​ഷ​യ​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​തോ​ടൊ​പ്പം ത​ന്നെ, ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന ലേ​ബ​ലു​ക​ൾ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി.

100 % എ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ള്ള ചി​ല ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന നി​ർ​ത്താ​ൻ ഡാ​ബ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​കൃ​തി​ദ​ത്ത​മാ​യ തേ​ൻ, പ​ശു​വി​ൻ നെ​യ്യ്, ശു​ദ്ധ​മാ​യ ഇ​ള​നീ​ര്, ഓ​ർ​ഗാ​നി​ക് ആ​പ്പി​ൾ വി​നാ​ഗി​രി, തേ​ങ്ങാ​പ്പാ​ൽ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്നു.

ഉ​ത്പ​ന്ന ലേ​ബ​ലു​ക​ളി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള നി​യ​മ​പ​ര​വും നി​യ​ന്ത്ര​ണ​പ​ര​വു​മാ​യ വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​ണെ​ന്നും ദീ​ർ​ഘ​കാ​ല​മാ​യി തു​ട​രു​ന്ന വ്യ​വ​സാ​യ രീ​തി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​ണെ​ന്നും ഡാ​ബ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡ് വി​ശ്വ​സി​ക്കു​ന്നു. ഡാ​ബ​ർ ത​ങ്ങ​ളു​ടെ ഉ​ത്പന്ന​ങ്ങ​ളു​ടെ ശു​ദ്ധ​ത​യി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു, കൂ​ടാ​തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന യാ​തൊ​രു അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ന്പ​നി വ്യ​ക്ത​മാ​ക്കി.

എ​ന്നി​രു​ന്നാ​ലും, ഒ​രു ‘ന​ല്ല’ കോ​ർ​പ​റേ​റ്റ് പൗ​ര​ൻ എ​ന്ന നി​ല​യി​ൽ, എ​ഫ്എ​സ്എ​സ്എ​ഐ​യു​ടെ ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ’100 %’ എ​ന്ന അ​വ​കാ​ശ​വാ​ദം ഇ​ല്ലാ​ത്ത പു​തി​യ ലേ​ബ​ലു​ക​ളി​ലേ​ക്കും പ​ര​സ്യ​ങ്ങ​ളി​ലേ​ക്കും ഉ​ത്പ​ന്ന ലേ​ബ​ലു​ക​ൾ മാ​റ്റു​ന്ന ന​ട​പ​ടി ഡാ​ബ​ർ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up