Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FakeCampaig

കെ.​സു​ധാ​ക​ര​ന്‍റെ പേ​രി​ൽ വ്യാ​ജ പ്ര​ചാ​ര​ണം; സൈ​ബ​ർ പൊ​ലി​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ കെ. ​സു​ധാ​ക​ര​ൻ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലി​സ് കേ​സെ​ടു​ത്തു. രാ​ജീ​വ് പി.​ആ​ർ. രാ​ജീ​വ് എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​നെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​ന്‍റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യാ​ജ പ്ര​സ്താ​വ​ന പ്ര​ച​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സു​ധാ​ക​ര​ൻ നേ​ര​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. താ​ൻ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ത്തി​യെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ​സ്തു​താ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നു​മു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വ്യാ​ജ​വാ​ർ​ത്താ പ്ര​ചാ​ര​ണ​വും വ്യ​ക്തി​ഹ​ത്യ​യും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മ​റ​വി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up