Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fast Track Court

തീ​രു​മാ​ന​ങ്ങ​ൾ ഫാ​സ്റ്റ്, തു​ട​ക്കം സ്ലോ; ​നീ​റ്റ് ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യു​ടെ ആ​ദ്യ സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ സ്ഥാ​പി​ച്ച ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യു​ടെ തു​ട​ക്കം ത​ന്നെ പാ​ളി. സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി​യു​ടെ ആ​ദ്യ സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു. ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി​യി​ലാ​ണ് നീ​റ്റ് കേ​സു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട 13 പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​യി​രു​ന്നു കോ​ട​തി പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കേ​സ് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. കേ​സ് മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്ന​തി​ൽ ജ​സ്റ്റീ​സ് അ​നു ഗ്രോ​വ​ർ ബ​ലി​ഗ ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. അ​ടു​ത്ത ഹി​യ​റിം​ഗ് ഓ​ഗ​സ്റ്റ് മൂ​ന്നി​ലേ​ക്ക് മാ​റ്റി.

രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​ത്യേ​ക പ്ര​ഖ്യാ​പ​ന​ത്തി​നും പി​ന്നാ​ലെ​യാ​ണ് നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​ൻ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി രൂ​പീ​ക​രി​ച്ച​ത്. ജ​സ്റ്റീ​സ് അ​നു ഗ്രോ​വ​ർ ബ​ലി​ഗ​യാ​ണ് ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി പ്ര​ത്യേ​ക ജ​ഡ്ജി.

Latest News

Corehub Up