Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fatima Mata College

Kollam

ഫാത്തിമ മാതാ കോളജിന് തണൽവിരിച്ച് മരമുത്തശി

കൊ​ല്ലം: ഫാ​ത്തി​മ​ മാ​താ കോ​ള​ജി​നെ കു​ട​ചൂ​ടി​ച്ചു മു​ത്ത​ശി​മ​രം . നി​റ​യെ പ​ച്ച​പ്പീ​ലി​യി​ല​ക​ൾ വി​രി​ച്ചു നി​ൽ​ക്കു​ന്ന അ​ന്ത​രീ​ക്ഷം. ഇ​ട​തൂ​ർ​ന്ന ഇ​ല​ക​ൾ ന​ല്ല സൂ​ര്യ​പ്ര​കാ​ശം ഉ​ള്ള സ​മ​യ​ത്ത് പ്ര​കാ​ശ​ത്തി​ന​ഭി​മു​ഖ​മാ​യി നി​വ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ സൂ​ര്യ​ര​ശ്മി ഒ​ട്ടും​ത​ന്നെ അ​ടി​യി​ൽ എ​ത്തു​ന്നി​ല്ല. മ​ഴ​യി​ലും വെ​യി​ലി​ലും കോ​ള​ജി​നെ കാ​ക്കു​ന്ന​തു​പോ​ലെ കൈ​ക​ൾ വി​രി​ച്ചു​നി​ൽ​ക്കു​ന്നു. ഹ​രി​ത​വ​ർ​ണ​ഭം​ഗി​യി​ൽ കോ​ള​ജി​നെ അ​ടി​മു​ടി സു​ന്ദ​രി​യാ​ക്കു​ന്ന നി​ൽ​പ്. ത​ണ​ൽ പ​ക​ർ​ന്നും കു​ളി​ർ​മ പ​ക​ർ​ന്നു കു​ട്ടി​ക​ൾ​ക്ക് സ​ന്തോ​ഷ​നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്നു.

ഫാ​ത്തി​മ​ മാ​താ കോ​ള​ജി​ന്‍റെ തി​രു​മു​റ്റ​ത്താ​ണ് മ​ര​മു​ത്ത​ശി നി​ൽ​ക്കു​ന്ന​ത്. കോ​ള​ജി​നെ​ക്കാ​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന മു​ത്ത​ശി മ​ര​ത്തി​നു പ്രാ​യം നൂ​റു​ ക​ട​ന്നു. മ​ര​മു​ത്ത​ശി പ​ല പേ​രു​ക​ളി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​തി​ലൊ​ന്നു ഉ​റ​ക്കം​തൂ​ങ്ങി മ​ര​മെ​ന്നാ​ണ്. ഇ​ങ്ങ​നെ വി​ളി​ച്ചാ​ലും മ​ര​മു​ത്ത​ശി​ക്കു സ​ങ്ക​ട​മൊ​ന്നു​മി​ല്ല. കാ​ര​ണം സൂ​ര്യ​ന്‍റെ വെ​ളി​ച്ചം കു​റ​യു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ മ​ഴ​യ്ക്ക് തൊ​ട്ടു​മു​മ്പ് ഇ​തി​ന്‍റെ ഇ​ല​ക​ൾ കൂ​മ്പി​യ​ട​യു​ന്നു. ആ​രു നോ​ക്കി​യാ​ലും ഉ​റ​ക്കം തൂ​ങ്ങു​ക​യാ​ണ​ന്നേ പ​റ​യൂ.

ഇ​തി​ന്‍റെ ചു​വ​ട്ടി​ൽ സ​ദാ ഈ​ർ​പ്പം ത​ങ്ങി നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ഴ​മ​ര​മെ​ന്ന പേ​രു​ണ്ട്.​ഇ​ളം ത​ണ്ടു​ക​ളും ഇ​ല​യു​ടെ അ​ടി​ഭാ​ഗ​വും മൃ​ദു​വാ​യ ചെ​റി​യ രോ​മ​ങ്ങ​ളാ​ൽ ആ​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ല​യു​ടെ മു​ക​ൾ​ഭാ​ഗം മി​നു​മി​നു​ത്ത​താ​ണ്. ഇ​ല​ക്കു മൂ​ന്നു നാ​ലു സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ണ്ടാ​വും.

മൈ​മോ​സെ സ​സ്യ​കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​താ​ണ് മ​ര​മു​ത്ത​ശി. സ​മാ​നി​യ സ​മാ​ൻ എ​ന്ന​ ശാ​സ്ത്ര​നാ​മ​ത്തി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. മ​ര​ത്തി​ന്‍റെ സ്വ​ദേ​ശം തെ​ക്കേ അ​മേ​രി​ക്ക​യാ​ണ്. വേ​ണ്ട​ത്ര മ​ഴ​യും ചൂ​ടു​മു​ള്ള ഉ​ഷ്ണ​മേ​ഖ​ലാ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​കെ ഒ​രു ത​ണ​ൽ മ​ര​മാ​യി ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്. ഇ​തി​ന്‍റെ പ​ത്ര​വി​താ​ന​ത്തി​ന് ഏ​താ​ണ്ടു 30 മീ​റ്റ​ർ വ്യാ​സ​മു​ണ്ടാ​കും.

കാ​ന്പ​സി​ലേ​ക്കു നോ​ക്കി​യാ​ൽ ഉ​റ​ക്കം തൂ​ങ്ങി മ​ര​മ​ല്ല, മ​ഴ മ​ര​വു​മ​ല്ല. ഇ​തി​നെ കു​ട്ടി​മ​രം എ​ന്നു വി​ളി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഇ​തി​നു ചു​റ്റും വ​ർ​ത്ത​മാ​നം പ​റ​ഞ്ഞു കാ​റ്റു​കൊ​ണ്ടും ആ​ശ്വാ​സം തേ​ടു​ന്ന​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു കൂ​ട്ടം ത​ന്നെ​യു​ണ്ട്.​ഇ​ത് സ​ദാസ​മ​യം കാ​ണു​ന്ന​തു​കൊ​ണ്ട് കു​ട്ടി​മ​ര​മെ​ന്നു വി​ളി​ക്കു​ന്ന​തി​ലും തെ​റ്റി​ല്ല.
വ​ള​രെ വേ​ഗ​ത്തി​ൽ വ​ള​രു​ന്ന​തും വ​ലി​യ ത​ണ​ൽ ന​ൽ​കു​ന്ന​തു​മാ​യ മ​ര​മാ​ണി​ത്.

വേ​രു​ക​ൾ ആ​ഴ​ത്തി​ൽ പോ​കാ​ത്ത​തു​കൊ​ണ്ടും ത​ടി​ക്ക് ബ​ല​ക്കു​റ​വു​ള്ള​തു​കൊ​ണ്ടും കാ​റ്റി​ലും മ​ഴ​യി​ലും ഇ​വ​യു​ടെ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. കോ​ള​ജ് കാ​ന്പ​സി​ൽ ശി​ഖ​ര​ങ്ങ​ളൊ​ന്നും ഒ​ടി​ഞ്ഞി​ട്ടി​ല്ല.​പൂ​ക്കാ​ലം മാ​ർ​ച്ച് മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യാ​ണ്. ശി​ഖ​ര​ങ്ങ​ളു​ടെ അ​ഗ്ര​ഭാ​ഗ​ത്താ​യി പൂ​ങ്കു​ല​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ഇ​തി​ന്‍റെ പൂ​ക്ക​ൾ​ക്ക് പാ​ട​ല​വ​ർ​ണ​മാ​ണ്. പൂ​ങ്കു​ല​വൃ​ന്ത​ത്തി​ന് അ​ഞ്ചാ​റു സെ​ന്‍റീ​മി​റ്റ​ർ നീ​ളം ഉ​ണ്ടാ​യി​രി​ക്കും. മ​ര​മു​ത്ത​ശി ഒ​രു അ​ഹ​ങ്കാ​ര​വും അ​ല​ങ്കാ​ര​വു​മാ​യി കൈ​വി​രി​ച്ചു കാ​ന്പ​സി​നെ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. ഇ​തൊ​രു സു​ര​ക്ഷാ​ബോ​ധ​വും ക​രു​ത​ലു​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

Latest News

Corehub Up