രാമപുരം: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും ഇന്‍ഫാമിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത് രാമപുരം ഫെസ്റ്റ് ഇന്ന് ആരംഭിക്കും. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപള്ളി മൈതാനത്ത് മാര്‍ച്ച് ഒന്നു വരെയാണ് കാര്‍ഷിക മേള നടത്തുന്നത്.
ഇന്ന് രാവിലെ വിവിധ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും.
വൈകുന്നേരം 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രാമപുരം സെന്റ് അഗസ്റ്റിന്‍സ് പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന് എംഎല്‍എ, ഇന്‍ഫാം പാലാ രൂപതാ ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു പുളിയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.