Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film Awards

ത​മി​ഴ്നാ​ട് ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ നീ​തി നി​ഷേ​ധ​മെ​ന്ന് ‘കൈ​തി’ താ​രം മോ​ണി​ക്ക ശി​വ

ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി തെ​ന്നി​ന്ത്യ​ൻ ബാ​ല താ​രം മോ​ണി​ക്ക ശി​വ. അ​വാ​ർ​ഡ് ക​മ്മി​റ്റി​ക്കെ​തി​രെ​യും സ​ർ​ക്കാ​രി​നെ​തി​രെ​യു​മാ​ണ് താ​ര​ത്തി​ന്‍റ വി​മ​ർ​ശ​നം.

2016 മു​ത​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ, അ​ർ​ഹ​രാ​യ ക​ലാ​കാ​ര​ന്മാ​രെ ത​ഴ​ഞ്ഞു​കൊ​ണ്ട് രാ​ഷ്ട്രീ​യ​വും സ്വാ​ധീ​ന​വും പു​ര​സ്കാ​ര നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചു​വെ​ന്നാ​ണ് താ​രം ആ​രോ​പി​ക്കു​ന്ന​ത്. 

അ​ഞ്ചാം വ​യ​സി​ൽ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ താ​ൻ 20-ഓ​ളം ചി​ത്ര​ങ്ങ​ളി​ൽ ഭാ​ഗ​മാ​യെ​ന്നും എ​ന്നാ​ൽ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം ന​ൽ​കി​യ​തി​ൽ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ളു​ടെ വി​ജ​യി​ക​ളു​ടെ പ​ട്ടി​ക ഇ​ന്ന​ലെ പു​റ​ത്തു വ​ന്നി​രു​ന്നു. ഞാ​ൻ ആ ​പ​ട്ടി​ക ശ്ര​ദ്ധി​ച്ചു.

എ​ന്‍റെ അ​ഞ്ചാം വ​യ​സു മു​ത​ൽ ഞാ​ൻ ഈ ​സി​നി​മാ മേ​ഖ​ല​യി​ൽ അ​ഭി​ന​യി​ച്ചു വ​രി​ക​യാ​ണ്. 2016 മു​ത​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം സി​നി​മ​ക​ളി​ൽ ഞാ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഈ ​ചി​ത്ര​ങ്ങ​ളി​ൽ പ​ല​തും പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ക്കു​ക​യും ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്ത​വ​യാ​ണ്. ചി​ല സി​നി​മ​ക​ൾ വ​ലി​യ തോ​തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പോ​ലും, ഞാ​ൻ അ​വ​ത​രി​പ്പി​ച്ച പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഓ​രോ വേ​ഷ​ത്തി​നും എ​ന്‍റെ പ​ര​മാ​വ​ധി മി​ക​ച്ച പ്ര​ക​ട​നം ന​ൽ​കാ​ൻ ഞാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ‘കൈ​തി’, ‘രാ​ക്ഷ​സ​ൻ’, ‘ക​ണാ’, ‘ആ​ൺ ദേ​വ​തൈ’, ‘സം​ഗു​ച​ക്രം’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​തും സ്വാ​ധീ​ന​മു​ള്ള​തു​മാ​യ വേ​ഷ​ങ്ങ​ൾ ഞാ​ൻ ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നി​രു​ന്നാ​ലും, ഇ​പ്പോ​ൾ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ വ്യ​ക്തി​യു​ടെ പ്ര​ക​ട​നം അ​ത്ത​ര​മൊ​രു അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​മാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. എ​നി​ക്ക് അ​വാ​ർ​ഡ് ല​ഭി​ക്കാ​ത്ത​ത് കൊ​ണ്ട​ല്ല ഞാ​ൻ ഈ ​വി​ഷ​യം സം​സാ​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മാ​യി​രു​ന്നോ എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല.

എ​ന്നാ​ൽ ആ ​കാ​ല​യ​ള​വി​ൽ എ​ന്നെ​പ്പോ​ലെ ത​ന്നെ ശ​ക്ത​വും അ​ർ​ഥ​വ​ത്തു​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്യു​ക​യും പ്രേ​ക്ഷ​ക​രു​ടെ അ​ഭി​ന​ന്ദ​നം നേ​ടു​ക​യും ചെ​യ്ത ഒ​ട്ടേ​റെ കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. അ​വ​ർ ആ​ർ​ക്കെ​ങ്കി​ലും ഈ ​അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ത​ന്നെ​യാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് ക​രു​തി എ​നി​ക്ക് അ​ത് അം​ഗീ​ക​രി​ക്കാ​മാ​യി​രു​ന്നു. പ​ക്ഷേ, ഇ​പ്പോ​ൾ ഉ​ണ്ടാ​യ സാ​ഹ​ച​ര്യം എ​നി​ക്ക് അം​ഗീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്.

ഏ​റ്റ​വും പ്ര​ധാ​ന​മാ​യി, ഇ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളാ​ലോ സ്വാ​ധീ​ന​ത്താ​ലോ ന​ൽ​ക​പ്പെ​ടു​ന്ന ഒ​രു സ്വ​കാ​ര്യ അ​വാ​ർ​ഡ​ല്ല. ഇ​ത് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​ണ്. യ​ഥാ​ർ​ഥ പ്ര​തി​ഭ​ക​ൾ​ക്കു​ള്ള അ​ഭി​ന​ന്ദ​ന​വും ഓ​രോ അ​ഭി​നേ​താ​വി​നും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു അം​ഗീ​കാ​ര​വു​മാ​ണി​ത്.

ഇ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ൾ അ​ർ​ഹ​ത​പ്പെ​ട്ട​വ​രി​ലേ​ക്ക് എ​ത്താ​തി​രി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം വേ​ദ​നാ​ജ​ന​ക​മാ​ണ്. സ​ത്യ​ത്തി​ൽ, ഈ ​വി​ഷ​യ​ത്തെ ചോ​ദ്യം ചെ​യ്യാ​നും അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നും എ​നി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ പു​ര​സ്കാ​ര​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും പ​തു​ക്കെ ന​ഷ്ട​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യോ​ടും ഉ​പ​മു​ഖ്യ​മ​ന്ത്രി​യോ​ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ടും ഈ ​വി​ഷ​യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ​തി​ലേ​ക്ക് ക​ണ്ണോ​ടി​ക്ക​ണ​മെ​ന്നും ഞാ​ൻ വി​ന​യ​പൂ​ർ​വം അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.​ആ​ത്മാ​ർ​ഥ​ത​യോ​ടെ, മോ​ണി​ക ശി​വ.’’

ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്‍റെ കൈ​തി​യി​ലെ അ​മു​ദ​യാ​യും, രാ​ക്ഷ​സ​ൻ, ക​നാ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​മാ​യ താ​ര​മാ​ണ് മോ​ണി​ക്ക.

Latest News

Corehub Up