Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film Development Corporation

പ്രേം​കു​മാ​ർ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ, ജി. ​വേ​ണു​ഗോ​പാ​ൽ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ

സി​നി​മ, സാം​സ്കാ​രി​ക വ​കു​പ്പു​ക​ളി​ലെ സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ൽ പു​തി​യ നി​യ​മ​നം ന​ട​ത്താ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

ന​ട​ൻ പ്രേം​കു​മാ​റി​നെ കെ​എ​സ്എ​ഫ്ഡി​സി ചെ​യ​ർ​മാ​നാ​യി നി​യ​മി​ക്കാ​ൻ ധാ​ര​ണ​യാ​യി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ ആ​യി​രു​ന്നു പ്രേം​കു​മാ​ർ. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രു​മാ​യി ന​ട​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സ്ഥാ​നം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഏ​റെ​നാ​ളാ​യി അ​ദ്ദേ​ഹം യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ലി​നെ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് എം. ​ര​ഞ്ജി​ത്തി​നെ ച​ല​ച്ചി​ത്ര​ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യും ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​നെ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യും നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​നം ആ​യി​രി​ക്കു​ന്ന​ത്. ഫോ​ക്‌​ലോ​ർ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​രി​നെ​യും പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് 100 ദി​വ​സം പി​ന്നി​ട്ട ശേ​ഷ​മാ​ണ് സാം​സ്കാ​രി​ക വ​കു​പ്പി​ലെ വി​വി​ധ പ​ദ​വി​ക​ളി​ൽ പു​തി​യ നി​യ​മ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യാ​ണ് പു​തി​യ നി​യ​മ​നം തീ​രു​മാ​നി​ച്ച​ത്.

Latest News

Corehub Up