ബംഗളൂരു: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കനത്ത മഴയെ തുടർന്ന് നിശ്ചിത സമയത്ത് ടോസ് നടത്താനായിരുന്നില്ല. മത്സരം വൈകിയതോടെ പോരാട്ടം ഒമ്പത് ഓവറായി ചുരുക്കി.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുന്നത്. മായങ്ക് യാദവിന് പകരം പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാർ ടീമിലെത്തി. ശിവം ദുബെയും പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു. നിതീഷ് കുമാർ റെഡ്ഡിയാണ് പുറത്തായത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും 2-2ന് ഒപ്പത്തിനൊപ്പമാണ്. അവസാന മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
ടീം ഇന്ത്യ: അഭിഷേക് ശര്മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), ഇഷാന് കിഷന്, ശ്രേയസ് അയ്യര് (ക്യാപ്റ്റന്), തിലക് വര്മ്മ, ശിവം ദുബെ, നമന് ധീര്, അക്സര് പട്ടേല്, ഭുവനേശ്വര് കുമാര്, പ്രിന്സ് യാദവ്, അര്ഷ്ദീപ് സിംഗ്.
വെസ്റ്റ് ഇന്ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന് & വിക്കറ്റ് കീപ്പര്), ജുവല് ആന്ഡ്രൂ, ഷിംറോണ് ഹെറ്റ്മെയര്, റോവ്മാന് പവല്, ഷെര്ഫെയ്ന് റൂഥര്ഫോര്ഡ്, റൊമാരിയോ ഷെപ്പേര്ഡ്, റോസ്റ്റണ് ചേസ്, കീമോ പോള്, ഷമാര് സ്പ്രിംഗര്, ഗുഡ്കേഷ് മോട്ടി, ഷമാര് ജോസഫ്.