ചാത്തന്നൂര്‍: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി പരവൂര്‍ മത്സ്യഭവന് പരിധിയിലെ ചിറക്കര പഞ്ചായത്തിലെ തലച്ചിറ, കുളങ്ങളില്‍ കാര്‍പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ മനോജ് അധ്യക്ഷയായിരുന്നു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ചിറക്കര ഉല്ലാസ്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പരവൂര്‍ മത്സ്യഭവന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പോള്‍ രാജന് സ്വാഗതം പറഞ്ഞു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കിരണ്‍ ചിറക്കര, സജന, വാര്‍ഡ് അംഗങ്ങളായ അജിതകുമാരി, പരവൂര്‍ മത്സ്യഭവന് ഫിഷറീസ് ഓഫിസര്‍ ജുബി ജേക്കബ്, സിമി രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.