Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Florida Woman

America

ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യി; റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

ഫ്ലോ​റി​ഡ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ യു​വ​തി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 95 ഹൈ​വേ​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന 34 വ​യ​സു​കാ​രി ഉ​റ​ക്ക​ത്തി​നി​ട​യി​ൽ റോ​ഡ​രി​കി​ലെ ഗാ​ർ​ഡ് റെ​യി​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ യു​വ​തി മ​രി​ച്ച​താ​യി ഫ്ലോ​റി​ഡ ഹൈ​വേ പെ​ട്രോ​ൾ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന റി​ക്കാ​ർ​ഡോ ബെ​ർ​ണ​ൽ (45) എ​ന്ന​യാ​ളെ പേ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്ക് ബൈ​ക്ക് ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും മു​മ്പ് റ​ദ്ദാ​ക്കി​യ ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നും പേലീ​സ് ക​ണ്ടെ​ത്തി.

സ്ഥി​രം ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഇ​യാ​ളെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up