ചിറ്റാരിക്കാൽ: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒപ്പമുണ്ട് ഞങ്ങൾ പദ്ധതിയുടെ ഭാഗമായി അരലക്ഷത്തോളം രൂപ ചെലവിൽ ചിറ്റാരിക്കാലിലെയും സമീപപ്രദേശങ്ങളിലെയും വിവിധ അഗതി മന്ദിരങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
ചിറ്റാരിക്കാൽ ജെസിഐ പ്രസിഡന്റ് ജിൻസ് നമ്പ്യാമഠത്തിൽ ജ്യോതിഭവൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനറ്റ് എസ്എബിഎസിന് ഭക്ഷ്യക്കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഡയസ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. അലക്സ് നടുവിലേക്കുറ്റ്, ഷിജിത്ത് കുഴുവേലിൽ എന്നിവർ നേതൃത്വം നൽകി.