Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Francis George MP

കേരള കോൺഗ്രസ്-എമ്മിന്‍റെ അവകാശവാദങ്ങൾ പൊള്ള: ഫ്രാൻസിസ് ജോർജ് എംപി

കോ​ട്ട​യം: ഭി​ന്ന​ശേ​ഷി നി​യ​മ​ന സം​വ​ര​ണം, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള, റ​ബ​ര്‍ വി​ല​യി​ടി​വ്, ഇ​ടു​ക്കി​യി​ലെ പ​ട്ട​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍, ജെ​.ബി. കോ​ശി റി​പ്പോ​ര്‍​ട്ട് എ​ന്നി​ങ്ങ​നെ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ഉ​ന്ന​യി​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കെ​ല്ലാം സം​സ്ഥാ​ന സ​ര്‍​ക്കാ​ർ പ​രി​ഹാ​രം ക​ണ്ടെ​ന്ന​ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​ന്‍റെ അ​വ​കാ​ശ​വാ​ദം പൊ​ള്ള​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി.

ഭി​ന്ന​ശേ​ഷി നി​യ​മ​ന സം​വ​ര​ണ വി​ഷ​യ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ് മാ​നേ​ജ്‌​മെ​ന്‍റി​നു ല​ഭി​ച്ച സു​പ്രിം കോ​ട​തി ഉ​ത്ത​ര​വി​ല്‍, സ​മാ​ന സ്വ​ഭാ​വ​മു​ള്ള ഇ​ത്ത​രം വി​ഷ​യ​ത്തി​ല്‍ ഈ ​വി​ധി ബാ​ധ​ക​മാ​ണ​ന്നു പ​റ​ഞ്ഞി​ട്ടും അ​ത​നു​സ​രി​ച്ച് ഇ​ത​ര മാ​നേ​ജ്‌​മെ​ന്‍റു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വീ​ണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ന്യാ​യീ​ക​രി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ ഗ​തി​കേ​ടാ​ണ്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ന്‍ നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​യ​മ​ത്തി​നു കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ന്‍ നി​ല​വി​ലു​ള്ള കേ​ന്ദ്ര​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​രം ന​ട​പ​ടി എ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​തെ നി​യ​മം നി​ര്‍​മി​ച്ചു​വെ​ന്നു പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

10 വ​ര്‍​ഷം മു​മ്പ് എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ റ​ബ​റി​ന് പ്ര​ഖ്യാ​പി​ച്ച 250 രൂ​പ ത​റ​വി​ല ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. 200 രൂ​പ ആ​ക്കി​യെ​ന്നു പ​റ​യു​ന്ന കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന​ത്ത് ഇ​ത് ഒ​രു ക​ര്‍​ഷ​ക​നു പോ​ലും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല​ന്ന യാ​ഥാ​ര്‍​ഥ്യം ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up