Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Toilets

ശ​ബ​രി​മ​ല​യി​ൽ ഇ​നി ശു​ചി​മു​റി ഉ​പ​യോ​ഗ​ത്തി​ന് ഫീ​സി​ല്ല; പ്ര​ഖ്യാ​പ​ന​വു​മാ​യി ദേ​വ​സ്വം ബോ​ർ​ഡ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ശു​ചി​മു​റി​ക​ളും കു​ളി​മു​റി​ക​ളും സൗ​ജ​ന്യ​മാ​ക്കി ദേ​വ​സ്വം ബോ​ർ​ഡ്. ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്പ, സ്വാ​മി അ​യ്യ​പ്പ​ൻ റോ​ഡ്, പ​ര​മ്പ​രാ​ഗ​ത പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ലെ ശു​ചി​മു​റി, കു​ളി​മു​റി സൗ​ക​ര്യ​ങ്ങ​ളാ​ണ് ഭ​ക്ത​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കു​ക.

ഇ​തൊ​രു വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യി​ലെ ശു​ചി​മു​റി​ക​ളു​ടെ നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും ഉ​പ​യോ​ഗ​ത്തി​ന് പ​ണം ഈ​ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യ​വും ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.

അ​തേ​സ​മ​യം താ​ൽ​പ​ര്യ​മു​ള്ള ഭ​ക്ത​ർ​ക്ക് സം​ഭാ​വ​ന​യാ​യി പ​ണം ന​ൽ​കാ​നു​ള്ള അ​വ​സ​രം തു​ട​രും. എന്നാൽ നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ദേ​വ​സ്വം അധികൃതർ പറഞ്ഞു.

Latest News

Corehub Up