തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലത്ത് തൊഴിലില്ലായ്മ നേരിടുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ, പീലിംഗ് തൊഴിലാളികൾ, മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യും.
ഇതിനായി സംസ്ഥാന സർക്കാർ 30 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി.