Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fruit And Vegetable

Palakkad

പ​ഴം, പ​ച്ച​ക്ക​റി സം​ഭ​ര​ണ- വി​പ​ണ​നകേ​ന്ദ്രം അ​ഞ്ചുവ​ർ​ഷ​മാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​തം

നെ​ന്മാ​റ: വി​ത്ത​ന​ശേ​രി​യി​ൽ നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച പ​ഴം- പ​ച്ച​ക്ക​റി സം​ഭ​ര​ണ- വി​പ​ണ​ന​കേ​ന്ദ്രം വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ക​ർ​ഷ​ക​ർ.

കാ​ർ​ഷി​ക മേ​ഖ​ല​യാ​യ നെ​ന്മാ​റ ബ്ലോ​ക്ക് പ​രി​ധി​യി​ലെ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്ന കേ​ന്ദ്രം അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്നും, ഇ​ത് വീ​ണ്ടും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

2015- 16 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​ല​യോ​ര വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ (ഹാ​ഡ) സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ച്ച കേ​ന്ദ്രം, മേ​ഖ​ല​യി​ലെ പ​ഴം-​പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ക​ർ​ക്ക് വി​പ​ണ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ആ​രം​ഭി​ച്ച​ത്. നെ​ന്മാ​റ കൃ​ഷി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ക​ർ​ഷ​ക​ർ ഉ​ൽ​പാ​ദി​പ്പി​ച്ച കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചി​രു​ന്ന​ത്.

ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ക, ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് വി​പ​ണി​യി​ലെ​ത്തി​ക്കു​ക, വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ ത​മ്മി​ൽ ഉ​ത്പ​ന്ന വി​നി​മ​യം ന​ട​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​രു​ന്ന​ത്.

അ​ന്ന​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി തു​ട​ക്ക​ത്തി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് നേ​ടി​യ​ത്. പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ക​യും, പ​ക​ര​മാ​യി മ​റ്റ് ക​ർ​ഷ​ക​ർ എ​ത്തി​ക്കു​ന്ന വി​വി​ധ ഇ​ന​ങ്ങ​ൾ നി​ശ്ചി​ത വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൈ​മാ​റു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​യി​രു​ന്നു ഇ​വി​ടെ ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്. ഓ​രോ ഉ​ത്പ​ന്ന​ത്തി​നും പ്ര​ത്യേ​കം വി​ല നി​ശ്ച​യി​ച്ചി​രു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക്

ന്യാ​യ​മാ​യ വ​രു​മാ​നം ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് നാ​ല് വ​ർ​ഷം പി​ന്നി​ട്ട​തോ​ടെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. അ​തി​നു​ശേ​ഷം കെ​ട്ടി​ട​വും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ വീ​ണ്ടും സ്വ​കാ​ര്യ ഇ​ട​നി​ല​ക്കാ​രെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

Latest News

Corehub Up