പുത്തൂര്‍: കെഎസ്ഇബി ഓഫിസ് ഉപരോധിച്ച് കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്‍ഡംഗങ്ങളും. കുളക്കട പഞ്ചായത്ത് പരിധിയിലുള്ള പുത്തൂര്‍ പബ്ലിക് മാര്‍ക്കറ്റിലെ ഫ്യൂസ് ഊരിയതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രിയയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഓഫിസ് ഉപരോധിച്ചത്. ഇലക്ട്രിസിറ്റി ബില്‍ നല്കിയ അന്നുതന്നെ ഫ്യൂസ് വിഛേദിച്ചതില്‍ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.
ഈ മാസം മൂന്നാം തീയതിവരെ സമയമുണ്ടായിട്ടും കറന്റ് കട്ട് ചെയ്തെന്നും തുടര്‍ന്ന് ബന്ധപ്പെട്ടപ്പോള്‍ നിഷേധാത്മകമായ നിലപാടാണ് സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാവിലെ 11ന് പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയും സെക്രട്ടറി ഇന്ന് അടയ്ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതുമാണ്.
എന്നിട്ടും വൈദ്യുതി ബന്ധം വിഛേദിച്ചെന്നാണ് പഞ്ചായത്തിന്റെ ആരോപണം.
തുടര്‍ന്ന് പുത്തൂര്‍ പൊലിസ് സ്ഥലത്ത് എത്തുകയും എഇയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇലക്ട്രിസിറ്റി കണക്ഷന് പുനഃസ്ഥാപിക്കാമെന്ന ഉറപ്പില്‍ പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.