Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FuseRemovalCase

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ഫ്യൂ​സ് ഊ​ര​ൽ​ക്കേ​സ്; പ്ര​തി കാ​ണാ​മ​റ​യ​ത്ത്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ഫ്യൂ​സ് ഊ​ര​ൽ​ക്കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. പ​റ​വൂ​ർ കൈ​താ​രം നോ​ർ​ത്തി​ലെ ട്രാ​ൻ​സ്ഫോ​മ​റി​ൽ നി​ന്നു ഫ്യൂ​സ് ഊ​രി​ക്ക​ള​ഞ്ഞ സം​ഭ​വം വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ൾ സം​സ്ഥാ​നം വി​ട്ടെ​ന്നും പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

സി​സി​ടി​വി ദൃ​ശ്യ​ത്തി​ലൂ​ടെ​യാ​ണു ഫ്യൂ​സ് ഊ​രി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കൈ​താ​രം സ്വ​ദേ​ശി​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​തെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു. ഇ​യാ​ൾ ഫ്യൂ​സ് ഊ​രു​ന്ന​തു സ​മീ​പ​വാ​സി​യാ​യ ഒ​രു സ്ത്രീ ​ക​ണ്ടി​രു​ന്നു. ഫ്യൂ​സ് ഊ​രി​യ​ത് സം​ബ​ന്ധി​ച്ച കെ​എ​സ്ഇ​ബി പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ്ര​തി​യു​ടെ വീ​ട്ടി​ൽ പൊ​ലി​സ് ചെ​ന്നെ​ങ്കി​ലും ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​ണു കൈ​താ​രം നോ​ർ​ത്തി​ലെ ട്രാ​ൻ​സ്ഫോ​മ​റി​ൽ നി​ന്ന് ഇ​യാ​ൾ ഫ്യൂ​സ് ഊ​രി​ക്ക​ള​ഞ്ഞ​ത്. അ​തേ​സ​മ​യം ഫ്യൂ​സ് ഊ​രി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലെ വ്യ​ക്തി കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up