വെഞ്ഞാറമൂട് : രംഗപ്രഭാത് കുട്ടികളുടെ നാടക വേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകനും ബാല സാഹിത്യകാരനും രംഗപ്രഭാത് ട്രസ്റ്റ് അംഗവുമായിരുന്ന ആലിന്തറ ജി. കൃഷ്ണപിള്ളക്ക് സ്മരണാഞ്ജലി അർപ്പിച്ചു. നാടകകൃത്തും സംവിധായകനുമായ ശശികുമാർ സിതാര മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി.
അനുസ്മരണ സമ്മേളനത്തിൽ ഗീത രംഗപ്രഭാത് , ഡോ. വി. രാജേന്ദ്രൻനായർ, അനിൽ. എസ്, രാജീവ് വെഞ്ഞാറമൂട്, കെ. എസ്. വിപിനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനാനന്തരം ആലിന്തറ ജി കൃഷ്ണപിള്ള രചിച്ച പൊൻനാണയം എന്ന നാടകം ജി. ശ്രീകണ്ഠൻ പുനരാവിഷ്കാരം നിർവഹിച്ച് രംഗപ്രഭാതിലെ കലാകാരന്മാർ ഗുരുദക്ഷിണയായി അവതരിപ്പിച്ചു.