Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GCC Sports

Middle East and Gulf

കു​ദു കേ​ളി സ​ഫാ മ​ക്കാ ക​പ്പി​ന് പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം, ആ​ദ്യ​ദി​നം നാ​ല് മ​ത്സ​ര​ങ്ങ​ൾ

റി​യാ​ദ്: റി​യാ​ദി​ലെ പ്ര​വാ​സി ക്രി​ക്ക​റ്റ് മൈ​താ​ന​ങ്ങ​ളി​ൽ ആ​വേ​ശ​ത്തി​ന്‍റെ പൂ​ര​ത്തി​ന് തു​ട​ക്ക​മാ​യി. കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഫാ മ​ക്കാ ക​പ്പ് കു​ദു കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ൺ 2ന് ​പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം. കു​ദു പ്ര​സ​ന്‍റ​സ് സ​ഫാ മ​ക്കാ വി​ന്ന​ർ ട്രോ​ഫി​ക്കും മാ​ർ​ക് ആ​ൻ​ഡ് സേ​വ് റ​ണ്ണ​റ​പ്പ് ട്രോ​ഫി​ക്കു​മാ​യു​ള്ള മൂ​ന്ന് മാ​സം നീ​ളു​ന്ന ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നാ​ണ് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യ​ത്.

സു​ലൈ ടെ​ക്നോ​മാ​ക് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് കു​ദു പേ​റോ​ൾ ഫൈ​നാ​ൻ​സ് മാ​നേ​ജ​ർ ഗി​രീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ൽ​വ​ർ ജൂ​ബി​ലി സം​ഘാ​ട​ക സ​മി​തി ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ നൗ​ഫ​ൽ സി​ദ്ധീ​ഖ് അ​ധ്യ​ക്ഷ​നാ​യി. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ഷെ​ഹീ​ബ വി.​കെ, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി, സ്പോ​ൺ​സ​ർ​മാ​രാ​യ സാ​റ്റ്കോ എം​ഡി ക​രീം പൈ​ങ്ങാ​ട്ടൂ​ർ, മാ​സ്ട്രോ പ്ര​തി​നി​ധി മ​ഹേ​ഷ്, സ്പോ​ർ​ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ക്രു​ദീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി​ൽ​വ​ർ ജൂ​ബി​ലി സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും ജോ​യി​ന്‍റ്  ക​ൺ​വീ​ന​ർ നൗ​ഫ​ൽ ഉ​ള്ളാ​ട്ട്ചാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up