Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gautam Krishna

Kollam

കടലിൽ കാണാതായ ഗൗ​തം കൃ​ഷ്ണ​യ്ക്കാ​യി തെര​ച്ചി​ല്‍ ഊ​ര്‍​ജി​തം

കൊല്ലം: നീ​ണ്ട​ക​ര​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഗൗ​തം​കൃ​ഷ്ണ​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ തെര​ച്ചി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍.

ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യെ സ​ന്ദ​ര്‍​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് അ​റി​യി​ച്ച​ത്. കോ​സ്റ്റ് ഗാ​ര്‍​ഡും കോ​സ്റ്റ​ല്‍ പൊ​ലീ​സും ഇ​ത​ര സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും തി​ര​ച്ചി​ലി​നാ​യു​ണ്ട്. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തു​ക​യാ​ണ്. ക​ട​ല്‍ പ്ര​തി​ഭാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​ര​ന്ത​നി​വാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ മി​ക​വു​റ്റ സം​വി​ധാ​ന​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ശ്ര​മി​ക്കും.
മ​റൈ​ന്‍ എ​യ​ര്‍ ആം​ബു​ല​ന്‍​സു​ക​ള്‍ ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കും. ജി​ല്ല​യി​ലെ തീ​ര​മേ​ഖ​ല​യി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​തി​ന് ജി​ല്ലാ ക​ളക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഏ​കോ​പ​ന​ ന​ട​പ​ടി​ക​ളു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്

ക​ട​ലി​ല്‍​കാ​ണാ​താ​യ ഗൗ​തം​കൃ​ഷ്ണ​യ്ക്കാ​യി ഊ​ര്‍​ജി​ത​ തെര​ച്ചി​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നു​വ​രു​ന്ന​താ​യി ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​പ്പ്. മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്, തീ​ര​ദേ​ശ​പൊ​ലീസ്, കോ​സ്റ്റ്ഗാ​ര്‍​ഡ് എ​ന്നി​വ​യും ഫി​ഷി​ംഗ് പെ​ട്രോ​ള്‍-​സ്പീ​ഡ് ബോ​ട്ടു​ക​ള്‍, ലൈ​ഫ്ഗാ​ര്‍​ഡു​ക​ള്‍, കോ​സ്റ്റ​ല്‍​പൊ​ലീസ് ബോ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് തെര​ച്ചി​ല്‍. ഡ്രോ​ണ്‍ സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ ക​ട​ല്‍, പൊ​ഴി​മു​ഖം, വ്യോ​മ​മാ​ര്‍​ഗം എ​ന്നി​ങ്ങ​നെ​യും തെര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​ണാ​താ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​യി നി​ര​ന്ത​ര​ബ​ന്ധം പു​ല​ര്‍​ത്തു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും ന​ല്‍​കി​വ​രു​ന്നു. കാ​ലാ​വ​സ്ഥ​യും സ​മു​ദ്ര​പ്ര​വാ​ഹം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി തെ​ര​ച്ചി​ല്‍​മേ​ഖ​ല​ക​ള്‍ വ്യാ​പി​പ്പി​ച്ചു. തു​റ​മു​ഖ​ങ്ങ​ള്‍, തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍, സ​മീ​പ​ ജി​ല്ല​ക​ളി​ലേ​ക്കും ജാ​ഗ്ര​ത​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​ണ്ട​ക​ര​യി​ല്‍ ക്യാ​മ്പ് ചെ​യ്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടു​ന്ന ഏ​കോ​പ​ന​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വ​രു​ന്നുവെ​ന്ന് അ​ഡി​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സ്മി​ത ആ​ര്‍. നാ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​വ​രി​ച്ച് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി ക​ഴി​ഞ്ഞു. വി​ഴി​ഞ്ഞം, നീ​ണ്ട​ക​ര, മു​ത​ല​പ്പൊ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദ​മാ​ക്കി​യാ​ണ് സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്.

Latest News

Corehub Up