Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GeevargheseMarTheodosius

America

ഗീവർഗീസ് മാർ തിയഡോഷ്യസ് ഡാളസിൽ; സുവർണജൂബിലിക്ക് ആത്മീയ തിളക്കം

ഡാ​ള​സ്: ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് ഡാ​ളസി​ൽ എ​ത്തി​. തി​രു​മേ​നി​യു​ടെ സാ​ന്നി​ധ്യം സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​ത്മീ​യ പ്രൗ​ഢി​യും പ്ര​ത്യേ​ക അ​നു​ഗ്ര​ഹ​വും പ​ക​രു​ന്ന​താ​യി ഇ​ട​വ​ക നേ​തൃ​ത്വം അ​റി​യി​ച്ചു.

തി​രു​മേ​നി​യു​മാ​യി പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ആ​ത്മീ​യ​ബ​ന്ധ​മു​ള്ള ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി, ജോ​ർ​ജ് ജേ​ക്ക​ബ് അ​ച്ച​നാ​യി​രു​ന്ന കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്ത​റി​യാ​ൻ അ​വ​സ​രം ല​ഭി​ച്ച​താ​യി ഓ​ർ​മി​ച്ചു.

1975 മു​ത​ൽ 1979 വ​രെ കോ​ൽ​ക്ക​ത്ത മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി​രു​ന്ന കാ​ല​ത്ത് ആ​ത്മീ​യ​ത​യും വി​ന​യ​വും യു​വ​ജ​ന​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലും നി​റ​ഞ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശു​ശ്രൂ​ഷ അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ൽ മാ​യാ​ത്ത സ്വാ​ധീ​നം ചെ​ലു​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശാ​ന്തി​നി​കേ​ത​നി​ലേ​ക്കു​ള്ള ഒ​രു യാ​ത്ര​യി​ൽ ജോ​ർ​ജ് ജേ​ക്ക​ബ് അ​ച്ച​ൻ പ​ങ്കു​വ​ച്ച, "നാം ​മ​റ്റു​ള്ള​വ​രെ ന​മ്മു​ടെ ര​ണ്ട് ക​ണ്ണു​ക​ൾ​കൊ​ണ്ട് കാ​ണു​ന്നു. എ​ന്നാ​ൽ ന​മ്മെ അ​നേ​കം ക​ണ്ണു​ക​ൾ നി​ര​ന്ത​രം വീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന കാ​ര്യം ഒ​രി​ക്ക​ലും മ​റ​ക്ക​രു​ത്" എ​ന്ന വാ​ക്കു​ക​ൾ ത​ന്‍റെ ജീ​വി​ത​ത്തി​ലെ നേ​തൃ​ത്വ​ദ​ർ​ശ​ന​ത്തി​ന് ഇ​ന്നും വ​ഴി​കാ​ട്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തി​രു​മേ​നി തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ എ​പ്പി​സ്കോ​പ്പാ​യി​രി​ക്കെ എ​യ്ഡ്സ് ബാ​ധി​ത​രു​ടെ മ​ക്ക​ൾ​ക്കാ​യി ഒ​രു ഭ​വ​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന ദ​ർ​ശ​നം പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന്, ആ ​ആ​ശ​യം ഡാ​ളസ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഏ​റ്റെ​ടു​ത്ത് പി​ന്തു​ണ ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ ​സം​രം​ഭ​മാ​ണ് പി​ന്നീ​ട് മ​ഞ്ഞാ​ലും​മൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​തീ​രം പ​ദ്ധ​തി​യാ​യി വ​ള​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​ദി​ക​നാ​യും മെ​ത്രാ​നാ​യും തു​ട​ർ​ന്ന് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യും ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് തി​രു​മേ​നി ന​ൽ​കു​ന്ന നേ​തൃ​ത്വം ആ​ത്മീ​യ ആ​ഴ​ത്തിന്‍റെ​യും വി​ന​യ​പൂ​ർ​വ​മാ​യ സേ​വ​ന​ത്തി​ന്‍റെ​യും ദീ​ർ​ഘ​ദ​ർ​ശ​ന​ത്തി​ന്‍റെ​യും മാ​തൃ​ക​യാ​ണെ​ന്ന് ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി പ​റ​ഞ്ഞു.

ഡാളസ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ തി​രു​മേ​നി​യു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങു​ക​ളെ കൂ​ടു​ത​ൽ അ​നു​ഗ്ര​ഹീ​ത​വും അ​വി​സ്മ​ര​ണീ​യ​വു​മാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up