തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മനിയിലേക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഭാഗമായി തെരഞ്ഞെടുത്ത് ജര്‍മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയായ 12 പേര്‍ക്കു കൂടി നിയമന കരാർ (എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട്) കൈമാറി.
നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള യുടെ നാലാം ബാച്ചില്‍ നിന്നും സ്മിത തോമസ്, സൂര്യ മന്നത്ത്, അഞ്ചാം ബാച്ചില്‍ നിന്നുള ആൻസി ജോസ്, അജിത കുമാരി, അനുമോൾ പുരുഷോത്തമൻ, ആറാം ബാച്ചിലെ ലുസെല്ല തോമസ്, ഗോവിന്ദ് ആനന്ദൻ, ജിൻസി ജോൺ, ദൃശ്യ ഭരതൻ ഏഴാം ബാച്ചിലെ ബെൻലിയ ബോസ്, അലീന ബെന്നി, ജിലിയ വർഗീസ് എന്നിവര്‍ക്കാണ് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ് വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത്.
ഇവര്‍ക്ക് സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസത്തോടെ ജര്‍മ്മനിയിലെത്താനാകും. വിഖ്യാതമായ ജര്‍മ്മനിയിലെ ചാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഇവര്‍ക്ക് നിയമനം ലഭിക്കുക. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാരും സംബന്ധിച്ചു.