Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ginger-Garlic Paste

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ളും അ​സ​റ്റി​ക് ആ​സി​ഡും ചേ​ർ​ത്ത് ജി​ഞ്ച​ർ ഗാ​ര്‍​ലി​ക് പേ​സ്റ്റ്; പി​ടി​ച്ചെ​ടു​ത്ത​ത് 4,032 കി​ലോ

ഹൈ​ദ​രാ​ബാ​ദ്: ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ലേ​യ്ക്കും ചി​ല്ല​റ വി​ൽ​പ​ന ശാ​ല​ക​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്യാ​നാ​യി ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന വ്യാ​ജ ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ് പി​ടി​കൂ​ടി. ഹൈ​ദ​രാ​ബാ​ദ് ക​മ്മീ​ഷ​ണ​ർ ടാ​സ്‌​ക് ഫോ​ഴ്സും ഫു​ഡ് സേ​ഫ്റ്റി ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ട്ടേ​ദ​നി​ലെ എ​സ്. കെ. ​ആ​ർ. ഫു​ഡ് പ്രോ​ഡ​ക്ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് 4,032 കി​ലോ​ഗ്രാം ജി​ഞ്ച​ർ ഗാ​ര്‍​ലി​ക് പേ​സ്റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന ഉ​ട​മ ഹ​സ​ൻ അ​ലി രൂ​പാ​നി (55) അ​റ​സ്റ്റി​ലാ​യി.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ​ക്ക് പു​റ​മെ അ​സ​റ്റി​ക് ആ​സി​ഡ് അ​ട​ക്ക​മു​ള്ള രാ​സ​വ​സ്തു​ക്ക​ൾ അ​മി​ത​മാ​യി ചേ​ർ​ത്താ​ണ് പേ​സ്റ്റ് നി​ർ​മി​ച്ചി​രു​ന്ന​ത്. ത​റ​യി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വെ​ളു​ത്തു​ള്ളി​യു​ടെ​യും അ​ഴു​ക്കു​പി​ടി​ച്ച യ​ന്ത്ര​ങ്ങ​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ ഹൈ​ദ​രാ​ബാ​ദ് സി​റ്റി പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. റെ​യ്ഡി​ൽ 22 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ളാ​ണ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​യെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി മൈ​ലാ​ർ​ദേ​വ്പ​ള്ളി പോ​ലീ​സി​ന് കൈ​മാ​റി.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ബോ​ര​ബ​ണ്ട​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ റെ​യ്ഡ് ന​ട​ന്നി​രു​ന്നു. മ​ല്ലേ​പ്പ​ള്ളി​യി​ൽ ന​ട​ന്ന മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ 1,090 കി​ലോ വ്യാ​ജ പേ​സ്റ്റും രാ​സ​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വി​പ​ണി​യി​ൽ ഇ​ത്ത​രം മാ​യം ക​ല​ർ​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വീ​ടു​ക​ളി​ൽ ത​ന്നെ ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ത​യാ​റാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ത്തി​ന് സു​ര​ക്ഷി​ത​മെ​ന്നും ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു.

Latest News

Corehub Up