Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Theft

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ലോ?; ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യി

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളി​ൽ നി​ന്നാ​ണ് ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​തെ​ന്നാ​ണ് പ​രാ​തി.

സു​ഹൃ​ത്ത് മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളാ​ണ് ദ​മ്പ​തി​ക​ളെ സ്വ​ർ​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കാ​ൻ സ​മീ​പി​ച്ച​തെ​ന്നാ​ണ് വി​വ​രം. സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​തി​ന് ഒ​രു ല​ക്ഷം രൂ​പ​യും വി​മാ​ന ടി​ക്ക​റ്റും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ മെ​ഹ​റൂ​ഫ് എ​ന്ന​യാ​ൾ സ്വ​ർ​ണം ഏ​റ്റു​വാ​ങ്ങു​മെ​ന്നാ​യി​രു​ന്നു ദ​മ്പ​തി​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ മെ​ഹ​റൂ​ഫ് എ​ന്ന പേ​രി​ൽ മ​റ്റൊ​രാ​ൾ ദ​മ്പ​തി​ക​ളെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഘം ദ​മ്പ​തി​ക​ളെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി സ്വ​ർ​ണം ക​വ​ർ​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. പി​ന്നീ​ട് ഇ​രു​വ​രെ​യും ചേ​ർ​ത്ത​ല​യി​ൽ ഇ​റ​ക്കി​വി​ട്ട​താ​യും പ​രാ​തി​യി​ലു​ണ്ട്.

സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട യ​ഥാ​ർ​ഥ സം​ഘം പി​ന്നീ​ട് ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ദ​മ്പ​തി​ക​ൾ വ​ലി​യ​തു​റ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ദ​മ്പ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന പ​രാ​തി​യി​ൽ വ​ലി​യ​തു​റ പൊ​ലി​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഡി​സം​ബ​ര്‍ മൂ​ന്നി​ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ.​വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ര്‍​ത്തി​യാ​യി. ഡി​സം​ബ​ര്‍ മൂ​ന്നി​ന് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് വാ​ദം പൂ​ര്‍​ത്തി​യാ​യ​ത്.

വാ​സു​വി​ന്‍റെ അ​റി​വോ​ടെ​യ​ല്ല ഒ​ന്നും ന​ട​ന്ന​തെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. മു​രാ​രി ബാ​ബു കൈ​മാ​റി​യ ക​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് ബോ​ർ​ഡി​ന് കൈ​മാ​റു​ക മാ​ത്ര​മാ​ണ് എ​ൻ.​വാ​സു ചെ​യ്ത​ത്. അ​തി​നെ ശി​പാ​ർ​ശ ചെ​യ്തു​വെ​ന്ന് പ​റ​യാ​നാ​കി​ല്ല.

വാ​സു വി​ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ഴും വാ​സു ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ എ​ൻ.​വാ​സു വി​ര​മി​ച്ചെ​ന്നും പ്ര​തി​ഭാ​ഗം കോ‌​ട​തി​യി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ല്ലാം വാ​സു അ​റി​ഞ്ഞു​കൊ​ണ്ടെ​ന്ന് മു​രാ​രി ബാ​ബു​വും സു​ധീ​ഷും എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ അ​റ​സ്റ്റി​ൽ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് എ​സ്‌​ഐ​ടി പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​സ്ഐ​ടി ത​ല​വ​ൻ എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്മ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​ത്. പ​ത്മ​കു​മാ​റി​നെ ഉ​ട​ൻ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മു​ൻ എം​എ​ൽ​എ​യും സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ് പ​ത്മ​കു​മാ​ര്‍.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ ക​ട്ടി​ള​പ്പ​ടി​യി​ലെ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. 2019ൽ ​ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ർ​ണ​വും ക​ട്ടി​ള​പ്പാ​ളി​ക​ളും അ​റ്റ​കു​റ്റ​പ​ണി​യ്ക്കാ​യി കൊ​ണ്ടു​പോ​കു​മ്പോ​ൾ ചു​മ​ത​യി​ലു​ണ്ടാ​യി​രു​ന്ന​ത് പ​ത്മ​കു​മാ​ർ ആ​യി​രു​ന്നു. കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​യി പ​ത്മ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ 2019ലെ ​ബോ​ര്‍​ഡി​നെ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ സ​ഹാ​യി​ക്കാ​ൻ പ​ത്മ​കു​മാ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യ​ത്. മു​രാ​രി ബാ​ബു മു​ത​ല്‍ എ​ന്‍. വാ​സു വ​രെ​യു​ള്ള പ്ര​തി​ക​ള്‍ പ​ത്മ​കു​മാ​റി​നെ​തി​രെ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞി​ട്ടാ​ണ് സ്വ​ര്‍​ണം ചെ​മ്പാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നാ​ണ് ഇ​വ​രു​ടെ മൊ​ഴി​ക​ളി​ലു​ള്ള​തെ​ന്നും സൂ​ച​ന​യു​ണ്ട്. പ​ത്മ​കു​മാ​റി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള​ട​ക്കം എ​സ്‌​ഐ​ടി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Kerala

സ്വ​ര്‍​ണ​പ്പാ​ളി മോ​ഷ​ണം: ശ​ബ​രി​മ​ല​യി​ല്‍ 17ന് ​എ​സ്‌​ഐ​ടി പ​രി​ശോ​ധ​ന

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള പാ​ളി​ക​ള്‍, ദ്വാ​ര​പാ​ല​ക ശി​ല്പ പാ​ളി​ക​ള്‍ എ​ന്നി​വ​യു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് ത​ന്ത്രി​യു​ടെ അ​നു​മ​തി. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്‌​ഐ​ടി ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ത​ന്ത്രി​യു​ടെ തീ​രു​മാ​നം.

ഇ​ത​നു​സ​രി​ച്ച് 17ന് ​ഉ​ച്ച​പൂ​ജ​യ്ക്കു​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തും. ശ​ബ​രി​മ​ല ന​ട തു​റ​ന്ന​ശേ​ഷം 17ന് ​ഉ​ച്ച​പൂ​ജ വേ​ള​യി​ല്‍ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ദേ​വ​നു ക​ല​ശ​മാ​ടി അ​നു​ജ്ഞ വാ​ങ്ങും. തു​ട​ര്‍​ന്നാ​യി​രി​ക്കും പ​രി​ശോ​ധ​ന.

ശ​ബ​രി​മ​ല ശ്രീ ​കോ​വി​ലി​ല്‍ 1998-ല്‍ ​വി​ജ​യ് മ​ല്യ സ്വ​ര്‍​ണം പൊ​തി​ഞ്ഞു സ്ഥാ​പി​ച്ച ചെ​മ്പു​പാ​ളി​ക​ള്‍ ത​ന്നെ​യാ​ണോ 2019-ല്‍ ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി സ്വ​ര്‍​ണം പൂ​ശി ഘ​ടി​പ്പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ള്‍, ക​ട്ടി​ള​പ്പാ​ളി​ക​ള്‍, വാ​തി​ല്‍​പ്പാ​ളി​ക​ള്‍ എ​ന്നി​വ​യി​ല്‍ പൊ​തി​ഞ്ഞി​ട്ടു​ള്ള സ്വ​ര്‍​ണ​ത്തി​ന്‍റെ അ​ള​വ് കേ​സ​ന്‍റെ ഭാ​ഗ​മാ​യി എ​സ്‌​ഐ​ടി​ക്കു ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

ഒ​രി​ക്ക​ല്‍ സ്വ​ര്‍​ണം പൊ​തി​ഞ്ഞ പാ​ളി​ക​ള്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി മ​റി​ച്ചു വി​റ്റി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്ക​പ്പെ​ടും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ളി​ക​ളി​ല്‍ ചെ​മ്പി​ന്‍റെ അ​ള​വ്, ഗു​ണ​നി​ല​വാ​രം, ഭാ​രം എ​ന്നി​വ പ​രി​ശോ​ധി​ക്കും. പൂ​ശി​യ സ്വ​ര്‍​ണ​ത്തി​ന്‍റെ കാ​ര​റ്റ് ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് മ​റ്റൊ​രു ല​ക്ഷ്യം. ഇ​തി​നാ​യി ഒ​രു സെ​ന്‍റി​മീ​റ്റ​ര്‍ അ​ള​വി​ല്‍ സ്വ​ര്‍​ണം ഇ​ള​ക്കി മാ​റ്റി പ​രി​ശോ​ധ​ന ന​ട​ത്തും.

2019-ല്‍ ​ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ല്‍ പൂ​ശി​യ സ്വ​ര്‍​ണ​ത്തി​ല്‍ ക്ലി​യ​ര്‍ കോ​ട്ട് അ​ടി​ച്ച് ന​ല്‍​കി​യ​പ്പോ​ള്‍ ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട് ക്രി​യേ​ഷ​ന്‍​സ് എ​ന്ന സ്ഥാ​പ​നം 40 വ​ര്‍​ഷ​ത്തെ ഗാ​ര​ണ്ടി​യാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ഞ്ചു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കും മു​മ്പ് സ്വ​ര്‍​ണ​ത്തി​ന്‍റെ നി​റം മ​ങ്ങി​യി​രു​ന്നു. ഈ ​കാ​ര​ണം പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ഓ​ണ പൂ​ജ​ക​ള്‍​ക്ക് ശേ​ഷം ന​ട അ​ട​ച്ച ദി​ന​ത്തി​ല്‍ വീ​ണ്ടും ദ്വാ​ര​പാ​ല​ക പാ​ളി​ക​ള്‍ ഇ​ള​ക്കി ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ച് ഒ​രി​ക്ക​ല്‍ കൂ​ടി സ്വ​ര്‍​ണം പൂ​ശി​യ​ത്.

അ​തി​നാ​ല്‍ 2019ല്‍ ​സ്വ​ര്‍​ണം പൂ​ശി​യ ക​ട്ടി​ള പാ​ളി​ക​ളും ദ്വാ​ര​പ​ല​ക ശി​ല്‍​പ​പാ​ളി​ക​ളും കെ​മി​ക്ക​ല്‍, ഇ​ല​ക്‌​ട്രി​ക്ക​ല്‍, മൈ​ക്രൊ സ്ട്ര​ച്ച​റ​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കും. ഭാ​ര പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി പാ​ളി​ക​ള്‍ ചു​വ​രി​ല്‍ നി​ന്നും ഇ​ള​ക്കി എ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: സി​പി​എം ഉ​ന്ന​ത​ർ അ​റ​സ്റ്റി​ലാ​യി​ട്ടും ബി​ജെ​പി സ​മ​ര​ത്തി​നി​റ​ങ്ങാ​ത്ത​ത് ഡീ​ലി​ന്‍റെ ഭാ​ഗ​മെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച കേ​സി​ൽ സി​പി​എ​മ്മി​ലെ ഉ​ന്ന​ത​ർ അ​ട​ക്കം അ​റ​സ്റ്റി​ലാ​യി​ട്ടും ബി​ജെ​പി സ​മ​ര​രം​ഗ​ത്തു സ​ജീ​വ​മാ​കാ​ത്ത​തു സി​പി​എം- ബി​ജെ​പി ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സി​നു മേ​ൽ കു​തി​ര​ക​യ​റു​ന്ന ബി​ജെ​പി​ക്കാ​രെ ഇ​പ്പോ​ൾ മ​ഷി​യി​ട്ട് നോ​ക്കി​യി​ട്ട് പോ​ലും കാ​ണാ​നി​ല്ല. പ്ര​തി​ക​ര​ണ​വു​മി​ല്ല. പി.​കെ. ഗു​രു​ദാ​സ​ൻ എ​ക്സൈ​സ് മ​ന്ത്രി​യാ​യി​രി​ക്കേ സി​പി​എം നി​യോ​ഗി​ച്ച പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം മു​ൻ ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു.

പാ​ർ​ട്ടി പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ചാ​ണ് വാ​സു പ്ര​വ​ർ​ത്തി​ച്ച​ത്. അ​ന്നു പി​ണ​റാ​യി വി​ജ​യ​നാ​യി​രു​ന്നു സി​പി​എം സെ​ക്ര​ട്ട​റി. എ​ൻ. വാ​സു​വി​ന്‍റെ ഗോ​ഡ്ഫാ​ദ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തു വ​രെ കോ​ണ്‍​ഗ്ര​സി​ന് വി​ശ്ര​മ​മി​ല്ല.

വാ​സു സി​പി​എം ബാ​ന​റി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഇ​പ്പോ​ൾ വെ​റും ഉ​ദ്യോ​ഗ​സ്ഥ​നാ​യി മാ​ത്ര​മാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡി​നെ ക​മ്മി​ഷ​ൻ അ​ടി​ക്കു​ന്ന മ​റ്റു കോ​ർ​പ്പ​റേ​ഷ​ൻ ബോ​ർ​ഡു​ക​ളെ​പ്പോ​ലെ​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ക​ണ്ട​തെ​ന്നും കെ.​സി വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​ൻ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ർ ബൈ​ജു റി​മാ​ൻ​ഡി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ർ കെ.​എ​സ്.​ബൈ​ജു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. പോ​റ്റി ന​വീ​ക​രി​ച്ച് തി​രി​കെ എ​ത്തി​ച്ച ക​ട്ടി​ള​പ്പാ​ളി​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ടി​മു​ടി ദു​രൂ​ഹ​മാ​യി​രു​ന്നു​വെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ബൈ​ജു. 2019 ൽ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​മ്പാ​യി രേ​ഖ​പ്പെ​ടു​ത്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റു​മ്പോ​ൾ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു ബൈ​ജു.

ബൈ​ജു കൂ​ടി അ​റ​സ്റ്റി​ലാ​യ​തോ​ടെ പി​ടി​യി​ലാ​യ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അ​ഡി​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​നെ തി​ങ്ക​ളാ​ഴ്ച വ​രെ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. മു​രാ​രി ബാ​ബു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് 12ലേ​ക്ക് മാ​റ്റി.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്യ​ണം: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ.​വാ​സു​വി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. വാ​സു കു​ടു​ങ്ങു​ന്ന​തോ​ടെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കു​ള്ള മ​ന്ത്രി​മാ​രും സി​പി​എം നേ​താ​ക്ക​ളും കു​ടു​ങ്ങും.

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​നാ​വ​ശ്യ തി​ടു​ക്കം കാ​ട്ടി​യെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​ത​ന്നെ​യാ​ണ് പ്ര​തി​പ​ക്ഷ​വും നി​ര​ന്ത​ര​മാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്.

2019 മു​ത​ലാ​ണ് സ്വ​ർ​ണ​ക്കൊ​ള്ള തു​ട​ങ്ങി​യ​തെ​ങ്കി​ലും 2018 മു​ത​ൽ 2025 വ​രെ​യു​ള​ള തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക​ൾ കൂ​ടി അ​ന്വേ​ഷ​ണ പ​രി​ധി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം. അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ലെ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​ർ അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ വൈ​കി​ട്ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ഈ​ഞ്ച​ക്ക​ൽ ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​സ്‌​പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

2019ൽ ​ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളി​ലെ പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റു​മ്പോ​ൾ ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി​രു​ന്നു സു​ധീ​ഷ് കു​മാ​ർ. ചെ​മ്പ് പാ​ളി​ക​ൾ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് സു​ധീ​ഷ് കു​മാ​ർ പോ​റ്റി​യെ സ്പോ​ൺ​സ​ർ ആ​ക്കാ​മെ​ന്ന ശി​പാ​ർ​ശ ബോ​ർ​ഡി​ന് ന​ൽ​കി​യ​ത്.

സ്വ​ർ​ണം പൊ​തി​ഞ്ഞ​ത് എ​ന്ന് അ​റി​ഞ്ഞി​ട്ടും പാ​ളി​ക​ൾ ഇ​ള​ക്കി​യ സ​മ​യ​ത്തും ചെ​മ്പ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റു​വാ​ങ്ങി​യ​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി അ​ല്ലാ​തി​രു​ന്നി​ട്ടും മ​ഹ​സ​റി​ൽ പോ​റ്റി​യു​ടെ പേ​ര് എ​ഴു​തി​യ​തും സു​ധീ​ഷ് കു​മാ​രാ​യി​രു​ന്നു. സ്വ​ർ​ണം ക​വ​രാ​ൻ മു​രാ​രി ബാ​ബു​വി​നൊ​പ്പം ചേ​ർ​ന്ന് സ​ഹാ​യം ചെ​യ്തെ​ന്നാ​ണ് നി​ഗ​മ​നം. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സ​ഹാ​യി​യാ​യി​രു​ന്ന സി.​കെ. വാ​സു​ദേ​വ​നെ​യും എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി റി​മാ​ന്‍​ഡി​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. റാ​ന്നി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡു ചെ​യ്ത പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

തു​റ​ന്ന കോ​ട​തി​യി​ലാ​യി​രു​ന്നു പോ​റ്റി​യു​ടെ കേ​സ് പ​രി​ഗ​ണി​ച്ച​ത്. പ​രാ​തി​ക​ള്‍ ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. താ​ന്‍ അ​സു​ഖ ബാ​ധി​ത​നാ​ണെ​ന്നും ബം​ഗ​ളൂ​രു​വി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്നും ജ​യി​ലി​ല്‍ ക​ഴി​യാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​താ​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ സം​ഘം മെ​ഡി​ക്ക​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും എ​സ്‌​ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ചു.​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഒ​ക്ടോ​ബ​ര്‍ 17നാ​ണ് പോ​റ്റി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മോ​ഷ്ടി​ച്ച സ്വ​ര്‍​ണം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി കൈ​മാ​റി​യ​ത് ക​ല്‍​പേ​ഷി​നാ​ണെ​ന്നും എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി സ്വ​ര്‍​ണ മോ​ഷ​ണ കേ​സി​ല്‍ ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച വീ​ണ്ടും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

 

Latest News

Corehub Up