Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldMedal

ഇ​റാ​നെ മ​ല​ർ​ത്തി​യ​ടി​ച്ചു; ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം സ്വ​ർ​ണം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക​ബ​ഡി​യി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. ആ​വേ​ശം അ​വ​സാ​ന നി​മി​ഷം​വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഇ​റാ​നെ 37-34ന് ​കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​നേ​ട്ടം മൂ​ന്നാ​യി.

20-19ന് ​ആ​ദ്യ പ​കു​തി​യി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ത​ന്ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി ക​ളം പി​ടി​ച്ച ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക ഓ​ൾ​ഔ​ട്ടു​ക​ളി​ലൂ​ടെ മ​ത്സ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലെ മി​ന്നും നീ​ക്ക​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു.

ക്യാ​പ്റ്റ​ൻ പു​ഷ്പ റാ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ​ർ​മാ​രും പ്ര​തി​രോ​ധ താ​ര​ങ്ങ​ളും ഒ​ത്തൊ​രു​മി​ച്ച് ന​ട​ത്തി​യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് സ്വ​ർ​ണം സ​മ്മാ​നി​ച്ച​ത്. ക​ബ​ഡി​യി​ൽ പു​രു​ഷ ടീ​മും ഇ​ന്ന് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു​ണ്ട്. ഇ​റാ​ന്‍ ത​ന്നെ​യാ​ണ് എ​തി​രാ​ളി​ക​ള്‍. അ​തേ​സ​മ​യം പു​രു​ഷ​ന്മാ​രു​ടെ മാ​ര​ത്ത​ണി​ലും ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​നേ​ട്ടം സ്വ​ന്ത​മാ​ക്കി.

വ്യ​ക്തി​ഗ​ത മി​ക​ച്ച സ​മ​യ​മാ​യ ര​ണ്ടു മ​ണി​ക്കൂ​ർ 11 മി​നി​റ്റ് 37 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത സാ​വ​ൻ ബ​ർ​വാ​ൾ വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ പു​രു​ഷ മാ​ര​ത്ത​ണി​ൽ 44 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ നേ​ടു​ന്ന ആ​ദ്യ മെ​ഡ​ലാ​ണി​ത്. വ​നി​ത​ക​ളു​ടെ 50 മീ​റ്റ​ർ റൈ​ഫി​ൾ 3 പൊ​സി​ഷ​ൻ​സ് ടീം ​ഇ​ന​ത്തി​ലും ഇ​ന്ത്യവെ​ള്ളി നേ​ടി. 

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ 105 സ്വ​ര്‍​ണ​വും 39 വെ​ള്ളി​യും 25 വെ​ങ്ക​ല​വു​മ​ട​ക്കം169 മെ​ഡ​ലു​മാ​യി ചൈ​ന​യാ​ണ് ഒ​ന്നാ​മ​ത്. 30 സ്വ​ര്‍​ണ​മ​ട​ക്കം 120 മെ​ഡ​ലു​മാ​യി ജ​പ്പാ​ൻ ര​ണ്ടാ​മ​തും 13 സ്വ​ര്‍​ണ​മ​ട​ക്കം 69 മെ​ഡ​ലു​ക​ളു​മാ​യി ദ​ക്ഷി​ണ കൊ​റി​യ മൂ​ന്നാ​മ​തു​മാ​ണ്. മൂ​ന്ന് സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും 13 വെ​ങ്ക​ല​വു​മ​ട​ക്കം 27 മെ​ഡ​ലു​ക​ള്‍ നേ​ടി​യ ഇ​ന്ത്യ മെ​ഡ​ല്‍​പ്പ​ട്ടി​ക​യി​ല്‍ 12-ാം സ്ഥാ​ന​ത്താ​ണ്.

Latest News

Corehub Up