തൃശൂർ: സൗത്ത് ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ ബിഗ് ഡേ മഹാ സെയിൽ നാളെ അവസാനിക്കും.
ജി-മാർട്ട് ബിഗ് ഡേ മഹാ സെയിലിൽ തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനംവരെ ഡിസ്കൗണ്ടാണു നൽകുന്നത്. കൂടാതെ 2025 ജൂലൈ 20 മുതൽ 2026 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്പോൾ ജി-മാർട്ട് വക്കാ ലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, അഞ്ചു ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽഇഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്. ടിവികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്റർ, എസികൾ തുടങ്ങിയവ വന്പൻ വിലക്കുറവിൽ ഉപഭോക്താക്കൾക്കു സ്വന്തമാക്കാം. ഇതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ വാങ്ങുന്പോൾ 8,999 രൂപ വിലയുള്ള സ്വിസ് മിലിട്ടറി ട്രോളിബാഗ് സൗജന്യമായി ലഭിക്കും.
32 ഇഞ്ച് മുതലുള്ള എൽഇഡി ടിവികൾ 6,990 രൂപ മുതലും ബ്രാൻഡഡ് എസികൾ 21,990 രൂപ മുതലും സിംഗിൾ ഡോർ ഫ്രിഡ്ജുകൾ 9,990 രൂപ മുതലും ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട്ലോഡ് വാഷിംഗ് മെഷീനുകൾ 24,990 രൂപ മുതലും ലഭ്യമാണ്. കൂടാതെ മൊബൈലുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവയ്ക്ക് ബിഗ് ഡീലുകളും ഒരുക്കിയിട്ടുണ്ട്.