Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GovernmentScheme

ക്രി​സ്മ​സി​ന് സ്‌​പെ​ഷൽ പ​ച്ച​രി

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ല​​ക്ക​​യ​​റ്റം നി​​യ​​ന്ത്രി​​ക്കാ​​ൻ ഓ​​പ്പ​​ൺ​​ മാ​​ർ​​ക്ക​​റ്റ് സെ​​യി​​ൽ​​സ് സ്‌​​കീം പ്ര​​കാ​​ര​​മു​​ള്ള (ഒ​​എം​​എ​​സ്എ​​സ്) സ്‌​​പെ​​ഷ​ൽ അ​​രി തു​​ട​​ർ​​ച്ച​​യാ​​യി ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന്‍റെ സാ​​ധ്യ​​ത പ​​രി​​ശോ​​ധി​​ക്കാ​​ൻ മ​​ന്ത്രി അ​​നൂ​​പ് ജേ​​ക്ക​​ബ് നി​​ർ​​ദേ​​ശം ന​​ൽ​​കി.

ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ക​​ഴി​​ഞ്ഞ​​മാ​​സം വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ച ഒ​​എം​​എ​​സ്എ​​സ് സ്‌​​പെ​​ഷ്യ​​ൽ അ​​രി വി​​ത​​ര​​ണം ഈ ​​മാ​​സ​​വും തു​​ട​​രും. ക്രി​​സ്മ​​സ് സ​​മ​​യ​​ത്ത് അ​​ട​​ക്കം ഒ​​എം​​എ​​സ്എ​​സ് സ്‌​​പെ​​ഷ്യ​​ൽ അ​​രി ന​​ൽ​​കു​​ന്ന​​തി​​നാ​​യി എ​​ഫ്‌​​സി​​ഐ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി.

ഓ​​ണ​​ക്കാ​​ല​​ത്തെ ഒ​​എം​​എ​​സ്എ​​സ് സ്‌​​പെ​​ഷ​ൽ അ​​രിവി​​ൽ​​പ​​ന പ​​രി​​ശോ​​ധി​​ച്ച് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള ഉ​​ച്ച​​ക്ക​​ഞ്ഞി​​ക്ക് കു​​ത്ത​​രി ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി പ​​രി​​ശോ​​ധി​​ച്ചുവ​​രി​​ക​​യാ​​ണ്. ആ​​വ​​ശ്യ​​മാ​​യ അ​​രി വി​​ഹി​​തം ന​​ൽ​​കു​​ന്ന​​തി​​നു ത​​ട​​സ​​മി​​ല്ലെ​​ന്നു എ​​ഫ്‌​​സി​​ഐ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ യോ​​ഗ​​ത്തി​​ൽ അ​​റി​​യി​​ച്ചു.

Latest News

Corehub Up