Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Groundbreaking

America

പു​തി​യ സ​ൺ​ഡേ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് ഞാ​യ​റാ​ഴ്ച

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പു​തി​യ സ​ൺ​ഡേ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് ച​ട​ങ്ങ് ഞാ​യ​റാ​ഴ്ച ന​ട​ക്കും.

കു​ട്ടി​ക​ളു​ടെ വി​ശ്വാ​സ രൂ​പീ​ക​ര​ണ​ത്തി​നും ഇ​ട​വ​ക​യു​ടെ ഭാ​വി വി​ക​സ​ന​ത്തി​നും സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​താ​ണ് ഈ ​പു​തി​യ പ​ദ്ധ​തി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30-ന് ​പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ മി​യാ​വ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ ആ​ഘോ​ഷി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് തൊ​ട്ടു​പി​ന്നാ​ലെ രാ​വി​ലെ 8:45നാ​ണ് ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് ച​ട​ങ്ങ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ർ ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഇ​ട​വ​ക​യ്ക്കു വെ​ളി​യി​ൽ​നി​ന്നു പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക​യും പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്ത വി​ശി​ഷ്ടാ​തി​ഥി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും വി​ശ്വാ​സ പ​ഠ​ന​ത്തി​നും ആ​വ​ശ്യ​മാ​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ക്ലാ​സ് മു​റി​ക​ളും വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ​ക്കും അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി വി​ശാ​ല​മാ​യ പാ​രീ​ഷ് ഹാ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സു​ഗ​മ​മാ​യും വി​ജ​യ​ക​ര​മാ​യും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് വി​കാ​രി റ​വ. ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് അ​റി​യി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് അ​ന്നേ ദി​വ​സം രാ​വി​ലെ 9:30-ലെ ​ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

എ​ന്നാ​ൽ രാ​വി​ലെ 7:30ലെ​യും 11:30ലെ​യും മ​ല​യാ​ളം കു​ർ​ബാ​ന​ക​ൾ പ​തി​വു​പോ​ലെ ന​ട​ക്കും. ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ന് ശേ​ഷം ഇ​ട​വ​ക​യി​ലെ മി​നി​സ്ട്രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കു​മാ​യി പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​മാ​യ പി​ടി​യും ചി​ക്ക​ൻ ക​റി​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ്നേ​ഹ​വി​രു​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്രാ​ർ​ഥ​ന, സം​ഭാ​വ​ന​ക​ൾ, വാ​ഗ്ദാ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സേ​വ​നം എ​ന്നി​വ​യി​ലൂ​ടെ ഈ ​സം​രം​ഭ​ത്തെ പി​ന്തു​ണ​ച്ച എ​ല്ലാ വ്യ​ക്തി​ക​ളോ​ടും കു​ടും​ബ​ങ്ങ​ളോ​ടും ഇ​ട​വ​ക നേ​തൃ​ത്വം ന​ന്ദി അ​റി​യി​ച്ചു.

പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും തു​ട​ർപി​ന്തു​ണ​യും പ്രാ​ർ​ഥ​ന​യും വി​കാ​രി അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up