Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gudalur

ഗൂ​ഡ​ല്ലൂ​രി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നു

ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​രി​ന് സ​മീ​പം ഓ​വേ​ലി​യി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നു. ലാ​ര​ൻ​സ്റ്റ​ൻ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ ബാ​ല​കൃ​ഷ്ണ​ൻ മ​രു​ത​ൻ (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള പാ​ടി​യി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തോ​ട്ടം ന​ന​യ്ക്കാ​നാ​യി ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹം ഏ​റെ വൈ​കി​യും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ​മ്പ് ഹൗ​സി​ൽ നി​ന്ന് അ​ഞ്ഞൂ​റ് മീ​റ്റ​റോ​ളം മാ​റി കു​റ്റി​ക്കാ​ടി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ച​ത്. ശ​രീ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ക​ടു​വ ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ വ​സ്ത്ര​ങ്ങ​ളും മ​റ്റും ക​ണ്ട് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ടു​വ​യ്ക്കാ​യു​ള്ള തി​ര​ച്ചി​ലി​ന്‍റെ ഭാ​ഗ​മാ​യി ഡ്രോ​ണു​ക​ൾ, പ്ര​ത്യേ​ക നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ, ബൈ​നോ​ക്കു​ല​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് വ​നം​വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up