Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HSRP

HSRP കേടായോ, നഷ്ടമായോ‍?, പരിഹാരമുണ്ട്

അ​​പ​​ക​​ട​​ത്തി​​ല്‍ വാ​​ഹ​​ന​​ത്തി​​ന്‍റെ ന​​മ്പ​​ര്‍​പ്ലേ​​റ്റ് വ​​ള​​ഞ്ഞു. യാ​​ത്ര​​യ്ക്കി​​ടെ ന​​ഷ്ട​​മാ​​യി. അ​​ല്ലെ​​ങ്കി​​ല്‍ മോ​​ഷ​​ണം​​പോ​​യി. ഇ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ സ​​മീ​​പ​​ത്തെ ന​​മ്പ​​ര്‍​പ്ലേ​​റ്റ് നി​​ര്‍​മാ​​ണ കേ​​ന്ദ്ര​​ത്തി​​ല്‍​പോ​​യി പു​​തി​​യ​​ത് ഉ​​ണ്ടാ​​ക്കി ഘ​​ടി​​പ്പി​​ച്ചാ​​ല്‍ പ്ര​​ശ്നം തീ​​രും എ​​ന്നാ​​ണ് പ​​ല വാ​​ഹ​​ന ഉ​​ട​​മ​​ക​​ളു​​ടെ​​യും ധാ​​ര​​ണ. എ​​ന്നാ​​ല്‍, 2019 ഏ​​പ്രി​​ല്‍ ഒ​​ന്നി​​നു ശേ​​ഷം ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത വാ​​ഹ​​ന​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ല്‍ അ​​ത് അ​​ത്ര എ​​ളു​​പ്പ​​മ​​ല്ല.

ഈ ​​വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത് ഹൈ​​സെ​​ക്യൂ​​രി​​റ്റി ര​​ജി​​സ്ട്രേ​​ഷ​​ന്‍ പ്ലേ​​റ്റ് (HSRP) ആ​​ണ്. കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ നി​​ശ്ച​​യി​​ച്ച സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചാ​​ണ് ഇ​​ത് നി​​ര്‍​മി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ല്‍ കേ​​ടാ​​യാ​​ലോ ന​​ഷ്ട​​മാ​​യാ​​ലോ സാ​​ധാ​​ര​​ണ ന​​മ്പ​​ര്‍​പ്ലേ​​റ്റു​​പോ​​ലെ എ​​വി​​ടെ​​നി​​ന്നും നി​​ര്‍​മി​​ച്ച് ഘ​​ടി​​പ്പി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല. അം​​ഗീ​​കൃ​​ത ഡീ​​ല​​ര്‍​മാ​​രു​​ടെ​​യും നി​​ര്‍​മാ​​താ​​ക്ക​​ളു​​ടെ​​യും സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് പു​​തി​​യ HSRP ല​​ഭി​​ക്കു​​ക.

എ​​ന്താ​​ണ് HSRP?

രാ​​ജ്യ​​ത്ത് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ന്‍ സം​​വി​​ധാ​​നം കൂ​​ടു​​ത​​ല്‍ സു​​ര​​ക്ഷി​​ത​​മാ​​ക്കു​​ന്ന​​തി​​നാ​​യി കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ്പാ​​ക്കി​​യ സം​​വി​​ധാ​​ന​​മാ​​ണ് HSRP. പ്ര​​ത്യേ​​ക അ​​ലു​​മി​​നി​​യ​​ത്തി​​ല്‍ നി​​ര്‍​മി​​ക്കു​​ന്ന ഈ ​​പ്ലേ​​റ്റി​​ല്‍ ഓ​​രോ വാ​​ഹ​​ന​​ത്തി​​നും മാ​​ത്ര​​മു​​ള്ള ലേ​​സ​​ര്‍ എ​​ന്‍​ഗ്രേ​​വ് ചെ​​യ്ത സീ​​രി​​യ​​ല്‍ ന​​മ്പ​​ര്‍, അ​​ശോ​​ക​​ച​​ക്ര ഹോ​​ളോ​​ഗ്രാം, ‘IND’ അ​​ട​​യാ​​ളം, ഉ​​യ​​ര്‍​ന്ന നി​​ല​​വാ​​ര​​മു​​ള്ള റി​​ഫ്ല​​ക്ടീ​​വ് ഷീ​​റ്റ് എ​​ന്നി​​വ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. പ്ര​​ത്യേ​​ക സ്നാ​​പ് ലോ​​ക്കു​​ക​​ളോ റി​​വ​​റ്റു​​ക​​ളോ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഇ​​ത് വാ​​ഹ​​ന​​ത്തി​​ല്‍ ഉ​​റ​​പ്പി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ല്‍ കേ​​ടു​​പാ​​ടി​​ല്ലാ​​തെ അ​​ഴി​​ച്ചു​​മാ​​റ്റാ​​നോ മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തി​​ല്‍ ഘ​​ടി​​പ്പി​​ക്കാ​​നോ സാ​​ധി​​ക്കി​​ല്ല.

മു​​ന്നി​​ലും പി​​ന്നി​​ലും ഘ​​ടി​​പ്പി​​ക്കു​​ന്ന ന​​മ്പ​​ര്‍​പ്ലേ​​റ്റു​​ക​​ള്‍​ക്ക് പു​​റ​​മേ വാ​​ഹ​​ന​​ത്തി​​ന്‍റെ മു​​ന്‍ വി​​ന്‍​ഡ്ഷീ​​ല്‍​ഡി​​ല്‍ പ​​തി​​ക്കു​​ന്ന Third Registration Mark (TRM) എ​​ന്ന ടാം​​പ​​ര്‍-​​പ്രൂ​​ഫ് സ്റ്റി​​ക്ക​​റും HSRP സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. വാ​​ഹ​​ന​​ത്തി​​ന്‍റെ ര​​ജി​​സ്ട്രേ​​ഷ​​ന്‍ വി​​വ​​ര​​ങ്ങ​​ളു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ഈ ​​സ്റ്റി​​ക്ക​​ര്‍ വാ​​ഹ​​ന​​ത്തി​​ന്‍റെ ആ​​ധി​​കാ​​രി​​ക​​ത ഉ​​റ​​പ്പാ​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്നു.

HSRP ന​​ഷ്ട​​മാ​​യാ​​ല്‍ ചെ​​യ്യേ​​ണ്ട​​ത്

HSRP മോ​​ഷ​​ണം പോ​​വു​​ക​​യോ ന​​ഷ്ട​​പ്പെ​​ടു​​ക​​യോ ചെ​​യ്താ​​ല്‍ ആ​​ദ്യം സ​​മീ​​പ​​ത്തെ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ പ​​രാ​​തി ന​​ല്‍​കു​​ന്ന​​താ​​ണ് ഉ​​ചി​​തം. പ​​രാ​​തി​​യു​​ടെ അം​​ഗീ​​കാ​​ര​​രേ​​ഖ ല​​ഭി​​ച്ച​​ശേ​​ഷം അം​​ഗീ​​കൃ​​ത വാ​​ഹ​​ന ഡീ​​ല​​റെ സ​​മീ​​പി​​ക്ക​​ണം. ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ച ശേ​​ഷം ഡ്യൂ​​പ്ലി​​ക്കേ​​റ്റ് HSRP അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കും.

അ​​പ​​ക​​ട​​ത്തി​​ല്‍ കേ​​ടാ​​യാ​​ല്‍?

കേ​​ടാ​​യ HSRP ഡീ​​ല​​ര്‍​ക്ക് കൈ​​മാ​​റി​​യ ശേ​​ഷ​​മാ​​ണ് അ​​തേ ര​​ജി​​സ്ട്രേ​​ഷ​​ന്‍ ന​​മ്പ​​റി​​ലു​​ള്ള പു​​തി​​യ പ്ലേ​​റ്റ് അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്. പ്ലേ​​റ്റി​​ന്‍റെ സു​​ര​​ക്ഷാ സ​​വി​​ശേ​​ഷ​​ത​​ക​​ള്‍ ന​​ഷ്ട​​പ്പെ​​ട്ടാ​​ല്‍ അ​​ത് സാ​​ധു​​വാ​​യി ക​​ണ​​ക്കാ​​ക്കി​​ല്ല.

വി​​ന്‍​ഡ്ഷീ​​ല്‍​ഡ് ഗ്ലാ​​സ് മാ​​റി​​യാ​​ല്‍ TRM സ്റ്റി​​ക്ക​​റി​​നും മാ​​റ്റം

വാ​​ഹ​​ന​​ത്തി​​ന്‍റെ വി​​ന്‍​ഡ്ഷീ​​ല്‍​ഡ് ഗ്ലാ​​സ് അ​​പ​​ക​​ട​​ത്തി​​ല്‍ ത​​ക​​രു​​ക​​യോ മാ​​റ്റേ​​ണ്ടി​​വ​​രു​​ക​​യോ ചെ​​യ്താ​​ല്‍ കേ​​ടാ​​യ ഗ്ലാ​​സി​​ന്‍റെ തെ​​ളി​​വ് ഡീ​​ല​​ര്‍​ക്ക് ന​​ല്‍​ക​​ണം. ഡീ​​ല​​ര്‍ ഇ​​ത് അ​​ധി​​കൃ​​ത​​രു​​ടെ സം​​വി​​ധാ​​ന​​ത്തി​​ല്‍ അ​​പ്‌ലോ​​ഡ് ചെ​​യ്ത​​ശേ​​ഷം പു​​തി​​യ TRM സ്റ്റി​​ക്ക​​ര്‍ അ​​നു​​വ​​ദി​​ക്കും.

മൂ​​ന്ന് തി​​രി​​ച്ച​​റി​​യ​​ല്‍ അ​​ട​​യാ​​ള​​ങ്ങ​​ളും ഒ​​രു​​മി​​ച്ച് മാ​​റ്റേ​​ണ്ട​​തു​​ണ്ടോ?

HSRP വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ മു​​ന്നി​​ലെ ന​​മ്പ​​ര്‍​പ്ലേ​​റ്റ്, പി​​ന്നി​​ലെ ന​​മ്പ​​ര്‍​പ്ലേ​​റ്റ്, വി​​ന്‍​ഡ്ഷീ​​ല്‍​ഡി​​ലെ TRM സ്റ്റി​​ക്ക​​ര്‍ എ​​ന്നി​​ങ്ങ​​നെ മൂ​​ന്ന് തി​​രി​​ച്ച​​റി​​യ​​ല്‍ ഘ​​ട​​ക​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഇ​​വ​​യി​​ല്‍ ഏ​​തെ​​ങ്കി​​ലും ഒ​​ന്ന് മാ​​ത്ര​​മാ​​ണ് കേ​​ടാ​​യ​​തെ​​ങ്കി​​ല്‍ അ​​ത് മാ​​ത്രം മാ​​റ്റി​​സ്ഥാ​​പി​​ച്ചാ​​ല്‍ മ​​തി.

കേ​​ര​​ള​​ത്തി​​ലെ നി​​ല​​വി​​ലെ സ്ഥി​​തി

2019 ഏ​​പ്രി​​ല്‍ ഒ​​ന്നി​​ന് ശേ​​ഷം ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത എ​​ല്ലാ പു​​തി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കും HSRP നി​​ര്‍​ബ​​ന്ധ​​മാ​​ണ്. എ​​ന്നാ​​ല്‍ അ​​തി​​ന് മു​​മ്പ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ HSRP ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ല്‍ നി​​ല​​വി​​ല്‍ നി​​ര്‍​ബ​​ന്ധ​​മാ​​ക്കി​​യി​​ട്ടി​​ല്ല. താ​​ത്പ​​ര്യ​​മു​​ള്ള വാ​​ഹ​​ന ഉ​​ട​​മ​​ക​​ള്‍​ക്ക് അം​​ഗീ​​കൃ​​ത സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ HSRP ഘ​​ടി​​പ്പി​​ക്കാം.

Latest News

Corehub Up