Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hansirani Rath

ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ഹ​ൻ​സി​റാ​നി ര​ഥ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി

കോ​ൽ​ക്ക​ത്ത: ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന ച​ന്ദ്ര​നാ​ഥ് ര​ഥി​ന്‍റെ അ​മ്മ ഹ​ൻ​സി​റാ​ണി ര​ഥാ​ണ് സ്ഥാ​നാ​ർ​ഥി. നാ​ലു മാ​സം മു​മ്പ് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ച​ന്ദ്ര​നാ​ഥ് ര​ഥ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​വാ​നി​പൂ​ർ, ന​ന്ദി​ഗ്രാം സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച സു​വേ​ന്ദു അ​ധി​കാ​രി ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ന്ദി​ഗ്രാം സീ​റ്റ് രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. സു​വേ​ന്ദു അ​ധി​കാ​രി മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ന്ദ്ര​നാ​ഥ് കൊ​ല്ല​പ്പെ​ട്ട​ത്.

നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ മ​ധ്യം​ഗ്രാ​മി​ൽ വെ​ച്ച് ച​ന്ദ്ര​നാ​ഥ് ര​ഥി​നെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ചി​ട്ടു​ള്ള ഹ​ൻ​സി​റാ​ണി ര​ഥ് ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്.

Latest News

Corehub Up