Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harish Rana

ഹ​​​​രീ​​​​ഷ് റാ​​​​ണ​​​​യ്ക്കു യാ​​​​ത്രാമൊ​​​​ഴി​​​​യേ​​​​കി കു​​​​ടും​​​​ബം

ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്: “എ​​​​ല്ലാ​​​​വ​​​​രും ക്ഷ​​​​മി​​​​ക്ക​​​​ണം, ഇ​​​​പ്പോ​​​​ൾ പോ​​​​കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​മാ​​​​യി” ചു​​​​റ്റും​​​​കൂ​​​​ടി​​​​നി​​​​ന്ന ഉ​​​​റ്റ​​​​ബ​​​​ന്ധു​​​​ക്ക​​​​ൾ വി​​​​തു​​​​ന്പ​​​​ലോ​​​​ടെ​​​​യാ​​​​ണ് ആ ​​​​യാ​​​​ത്രാ​​​​മൊ​​​​ഴി കേ​​​​ട്ടു​​​​നി​​​​ന്ന​​​​ത്.

ഗാ​​​​സി​​​​യാ​​​​ബാ​​​​ദി​​​​ലെ വീ​​​​ട്ടി​​​​ൽ 13 ​വ​​​​ർ​​​​ഷ​​​​മാ​​​​യി നി​​​​ശ്ച​​​​ല​​​​നാ​​​​യി കി​​​​ട​​​​ന്നി​​​​രു​​​​ന്ന ഹ​​​​രീ​​​​ഷ് റാ​​​​ണ എ​​​​ന്ന 32കാ​​​​ര​​​​നെ ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഡ​​​​ൽ​​​​ഹി എ​​​​യിം​​​​സ് പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​യി​​​​രു​​​​ന്നു ഹൃ​​​​ദ​​​​യ​​​​ഭേ​​​​ദ​​​​ക​​​​മാ​​​​യ യാ​​​​ത്ര​​​​യ​​​​യ​​​​പ്പ്.

ഹ​​​​രീ​​​​ഷ് റാ​​​​ണ​​​​യു​​​​ടെ കു​​​​ടും​​​​ബം അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ടൊ​​​​പ്പം അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന 22 സെ​​​​ക്ക​​​​ൻ​​​​ഡ് ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള വീ​​​​ഡി​​​​യോ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ൽ ഹ​​​​രീ​​​​ഷ് റാ​​​​ണ​​​​യു​​​​ടെ അ​​​​മ്മ​​​​ കി​​​​ട​​​​ക്ക​​​​യി​​​​ൽ​ തൊ​​​​ട്ടു​​​​ചേ​​​​ർ​​​​ന്നു നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് കാ​​​​ണാം. ഒ​​​രു ബ്ര​​​​ഹ്മ​​​​കു​​​​മാ​​​​രി സ​​​​ന്യാ​​​​സി​​​​നി ​ഹ​​​​രീ​​​​ഷി​​​​ന്‍റെ നെ​​​​റ്റി​​​​യി​​​​ൽ തൈ​​​​ലം​ പു​​​​ര​​​​ട്ടി​​​​യാ​​​​ണ് യാ​​​​ത്രാ​​​​മൊ​​​​ഴി ഓ​​​​തു​​​​ന്ന​​​​ത്.

പ​​​​ഞ്ചാ​​​​ബ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ ഹ​​​​രീ​​​​ഷ് 2013 ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ് താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന വാ​​​​ട​​​​ക കെ​​​​ട്ടി​​​​ട​​​​ത്തി​​​​ല്‍നി​​​​ന്നു വീ​​​​ണു​ പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. അ​​​​ന്നു​​​മു​​​​ത​​​​ല്‍ കി​​​​ട​​​​പ്പി​​​​ലാ​​​​ണ്.

ശ​​​​രീ​​​​രം അ​​​​ന​​​​ക്കാ​​​​ന്‍ പോ​​​​ലും ക​​​​ഴി​​​​യാ​​​​ത്ത​​​വി​​​​ധം നൂ​​​​റു​​​​ ശ​​​​ത​​​​മാ​​​​നം വൈ​​​​ക​​​​ല്യം ബാ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്താ​​​​നു​​​​ള്ള നേ​​​​രി​​​​യ സാ​​​​ധ്യ​​​​ത​​​​പോ​​​​ലും ഇ​​​​ല്ലാ​​​​യെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ​ മ​​​​ന​​​​സി​​​​ല്ലാ​​​​മ​​​​ന​​​​സോ​​​​ടെ കു​​​​ടും​​​​ബം ദ​​​​യാ​​​​വ​​​​ധ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി തേ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​ക​​​​ന് അ​​​​ന്ത​​​​സോ​​​​ടെ മ​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്ക​​​​ണ​​​മെ​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ച്ഛ​​​​ൻ അ​​​​ശോ​​​​ക് റാ​​​​ണ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ​​​​ത്. കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ ഗാ​​​​സി​​​​യാ​​​​ബാ​​​​ദി​​​​ൽ​​​​നി​​​​ന്നു ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ട്യൂ​​​​ബ് വ​​​​ഴി പോ​​​​ഷ​​​​ക​​​​വും മ​​​​റ്റും ന​​​​ല്‍കി​​​​യി​​​​രു​​​​ന്ന ജീ​​​​വ​​​​ന്‍ര​​​​ക്ഷാ​​​​സ​​​​ഹാ​​​​യം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ണ് ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​പ്പാ​​​​ക്കു​​​​ക. രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു പൗ​​​​ര​​​​ന് ദ​​​​യാ​​​​വ​​​​ധം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up