തിരുവനന്തപുരം: സംസ്ഥാനത്തു മഴക്കെടുതി തുടരുന്നു. തകർന്ന വീടുകളുടെ എണ്ണം 762 ആയി ഉയർന്നു. 58 വീടുകൾ പൂർണമായും 704 എണ്ണം ഭാഗികമായും തകർന്നു. 446 ദുരിതാശ്വാസ ക്യാന്പുകളിലായി 38,256 പേരാണ് കഴിയുന്നത്.
പത്തനംതിട്ടയിലും കോട്ടയത്തുമാണ് കൂടുതൽ ക്യാന്പുകൾ പ്രവർത്തിക്കുന്നത്. പത്തനംതിട്ട- 143, കോട്ടയം 139, ആലപ്പുഴ- 118, ഇടുക്കി-17, എറണാകുളം- 1, തൃശൂർ- 6, മലപ്പുറം- 5, കോഴിക്കോട്- 9, വയനാട്- നാല്, കണ്ണൂർ- 2, കാസർഗോഡ്-2 എന്നിങ്ങനെയാണ് ക്യാന്പുകളുടെ എണ്ണം.
മഴക്കെടുതിയിൽ ഇതുവരെ 28 പേരാണ് മരിച്ചത്. തിരുവനന്തപുരം- 3, കൊല്ലം- 1, പത്തനംതിട്ട-2 ആലപ്പുഴ- 4 കോട്ടയം- 5 ഇടുക്കി- 2, പാലക്കാട്-1, മലപ്പുറം- 4, കോഴിക്കോട്- 2, കണ്ണൂർ- 4 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലുള്ള മരിച്ചവരുടെ എണ്ണം. കാണാതായവരിൽ മൂന്നു പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരുവനന്തപുരത്ത് രണ്ടും കൊല്ലത്ത് ഒരാളെയുമാണ് കണ്ടെത്താനുള്ളത്.