Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Highway

Thrissur

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണസാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

അ​തി​ര​പ്പി​ള്ളി: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ക​മ്പി​യും മ​റ്റു നി​ർ​മാ​ണ വ​സ്തു​ക്ക​ളും മോ​ഷ​ണം​ന​ട​ത്തി​യ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പു​തു​ക്കാ​ട് സ്വ​ദേ​ശി മി​ന്‍റോ, വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് രാ​ജ്, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് അ​തി​ര​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മി​ന്‍റോ കാ​പ്പ കേ​സി​ൽ നാ​ടു​ക​ട​ത്തി​യ ആ​ളാ​ണ്. ഇ​യാ​ൾ​ക്ക​തി​രേ പു​തു​ക്കാ​ട്, വ​ര​ന്ത​ര​പ്പി​ള്ളി സ്റ്റേ​ഷ​നു​ക​ളി​ൽ എ​ട്ടോ​ളം കേ​സു​ക​ൾ ഉ​ണ്ട്.നി​ർ​മാ​ണം​ന​ട​ക്കു​ന്ന വൈ​ശേ​രി മേ​ഖ​ല​യി​ൽ​നി​ന്നു നി​ർ​മാ​ണ​സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത് മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ തൊ​ഴി​ലാ​ളി കാ​ണു​ക​യും മൊ​ബൈ​ലി​ൽ ദൃ​ശ്യം​പ​ക​ർ​ത്തു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​തി​ര​പ്പി​ള്ളി പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.
മോ​ഷ്ടി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ചാ​ല​ക്കു​ടി​യി​ലെ ആ​ക്രി​ക്ക​ട​യി​ൽ കൊ​ണ്ടു​പോ​യി കൊ​ടു​ത്ത് മ​ദ്യ​പി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ ശീ​ലം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​തി​ര​പ്പ​ള്ളി എ​സ്എ​ച്ച്ഒ മ​നീ​ഷ് പൗ​ലോ​സ്, എ​സ്ഐ മാ​രാ​യ കെ.​ഐ. മാ​ർ​ട്ടി​ൻ, സി.​ഡി. ബി​ജു, ബൈ​ജു, സി​പി​ഓ​മാ​രാ​യ ര​തീ​ഷ്, ര​ഞ്ജി​ത്ത് ലാ​ൽ, ബി​നോ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

മ​ണ്ണു​ത്തി ദേ​ശീ​യ പാ​ത​യ​രി​കി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച; ബസുടമയുടെ 75 ലക്ഷം തട്ടിയെടുത്തു

തൃ​ശൂ​ർ: ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് 75 ല​ക്ഷം രൂ​പ​യു​മാ​യി ബ​സി​ല്‍ വ​ന്നി​റ​ങ്ങി​യ അ​റ്റ്ല​സ് ബ​സ് ഉ​ട​മയുടെ പണം തട്ടിയെടുത്ത് കവർച്ചാ സംഘം. എ​ട​പ്പാ​ൾ സ്വ​ദേ​ശി മു​ബാ​റ​കി​ന്‍റെ പ​ക്ക​ൽ​നി​ന്നുമാണ് ഒ​രു സം​ഘം പ​ണം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

ബ​സ് വി​റ്റ് കി​ട്ടി​യ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് മു​ബാ​റ​ക്ക് പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. തൃ​ശൂ​രി​ൽ എ​ത്തി​യ ഉ​ട​നെ അ​ടു​ത്തു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ വ​രാ​ന്ത​യി​ൽ ബാ​ഗ് വ​ച്ച് ശു​ചി​മു​റി​യി​ലേ​ക്ക് മു​ബാ​റ​ക് നീ​ങ്ങി. തി​രി​ച്ചു​വ​ന്ന് ചാ​യ കു​ടി​ക്കാ​ൻ തു​ട​ങ്ങി​യ ഉ​ട​നെ​യാ​യി​രു​ന്നു ക​വ​ർ​ച്ച.

തൊ​പ്പി​വ​ച്ച യു​വാ​വ് ബാ​ഗ് എ​ടു​ത്ത് വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് ന​ട​ന്നു. ബാ​ഗ് കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട​യു​ട​നെ മു​ബാ​റ​ക് ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സം​ഘം ഇ​ന്നോ​വ കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഇതോടെ മു​ബാ​റ​ക് തൊ​ട്ട​ടു​ത്ത മ​ണ്ണൂ​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

മോ​ഷ​ണ സം​ഘ​മെ​ത്തി​യ വാ​ഹ​ന​ത്തി​ന് മു​ന്നി​ലും പി​ന്നി​ലും ര​ണ്ടു ന​മ്പ​രു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഹൈ​വേ കേ​ന്ദ്രീ​ക​രി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന കു​ഴ​ല്‍​പ്പ​ണ സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മു​ബാ​റ​ക്കി​ന്‍റെ സാ​മ്പ​ത്തി​ക ശ്രോ​ത​സു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Kerala

അ​ടി​മാ​ലി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ര​ണ്ടു​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

ഇ​ടു​ക്കി: മ​ണ്ണി‌‌​ടി​ഞ്ഞ് വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ ര​ണ്ടു​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ ല​ക്ഷം​വീ​ട് കോ​ള​നി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി​ജു, ഭാ​ര്യ സ​ന്ധ്യ​യു​മാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​പ​ക​ട ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഉ​ന്ന​തി​ക്ക് സ​മീ​പ​ത്താ​യി 22 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​രു​ന്നു. അ​തി​ല്‍ ബി​ജു​വും ഭാ​ര്യ​യും ഉ​ണ്ടാ​യി​രു​ന്നു.

ചി​ല രേ​ഖ​ക​ൾ എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി ഇ​രു​വ​രും വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ന്ധ്യ​യു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ന്നും വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് മാ​റ്റി ഇ​രു​വ​രേ​യും ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up