Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hong Kong

ഗ​ൾ​ഫ് അ​ശാ​ന്തം; ക​പ്പ​ൽ കൊ​ല്ലം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു

കൊ​ല്ലം: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോ​ങ്കോം​ഗി​ൽ നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ക​പ്പ​ൽ കൊ​ല്ലം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. സൗ​ദി അ​റേ​ബ്യ​ൻ തീ​ര​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ക​പ്പ​ൽ കൊ​ല്ലം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടു​ക​യാ​യി​രു​ന്നു.

ചെ​റു ഓ​ഫ് ഷോ​ര്‍ സ​പ്ലൈ ക​പ്പ​ലാ​ണ് കൊ​ല്ലം തു​റ​മു​ഖ​ത്ത് എ​ത്തി​യ​തെ​ന്നും ച​ര​ക്ക് ക​പ്പ​ൽ അ​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. യു​ദ്ധ​ത്തി​ന്‍റെ സാ​ഹ​ച​ര്യം നോ​ക്കി​യെ ക​പ്പ​ലി​ന്‍റെ തു​ട​ർ​ന്നു​ള്ള യാ​ത്ര​യു​ണ്ടാ​വൂ. 12 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്.

അ​തേ​സ​മ​യം ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സൗ​ദി അ​റേ​ബ്യ​ക്കും മ​റ്റ് അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രം​ഗ​ത്തെ​ത്തി.

Latest News

Corehub Up