Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HongKong

മ​ന്ദാ​ന കൊ​ടു​ങ്കാ​റ്റി​ൽ ഹോ​ങ്കോം​ഗ് ത​രി​പ്പ​ണം; ഇ​ന്ത്യ​ക്ക് വ​മ്പ​ൻ ജ​യം

ദു​ബാ​യി: വ​നി​താ ഏ​ഷ്യാ ക​പ്പി​ൽ ഹോ​ങ്കോം​ഗി​നെ​തി​രെ ഇ​ന്ത്യ​ക്ക് 137 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 194 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ഹോ​ങ്കോം​ഗ് 16.2 ഓ​വ​റി​ൽ 56 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്കോ​ർ: ഇ​ന്ത്യ 193/ 5 ഹോ​ങ്കോം​ഗ് 56/10 (16.2). 

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 193 റ​ൺ​സെ​ടു​ത്ത​ത്. സ്മൃ​തി മ​ന്ദാ​ന​യു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യ​ത്. 64 പ​ന്തി​ൽ 124 റ​ൺ​സെ​ടു​ത്ത മ​ന്ദാ​ന​യാ​ണ് ടോ​പ് സ്കോ​റ​ർ. കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഹോ​ങ്കോം​ഗി​നെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ വ​രി​ഞ്ഞു മു​റു​ക്കി.

ഇ​തോ​ടെ ഹോ​ങ്കോം​ഗി​ന്‍റെ  ബാ​റ്റിം​ഗ് നി​ര​യ്ക്ക് ചെ​റു​ത്തു​നി​ൽ​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്കാ​യി ദീ​പ്തി ശ​ർ​മ മൂ​ന്നും ന​ന്ദ​നി ശ​ർ​മ, ശ്രീ​ച​ര​ണി, പ്രേ​മ റാ​വ​ത്ത് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി. ഹോ​ങ്കോം​ഗി​നാ​യി ക്യാ​പ്റ്റ​ൻ ന​താ​ഷ മൈ​ൽ​സ് 15 റ​ൺ​സും മ​റീ​ന ലാം​പ്ലോ 14 റ​ൺ​സും വി​ക്ക​റ്റ് കീ​പ്പ​ർ യ​സ്മി​ൻ ദാ​സ്വ​നി 11 റ​ൺ​സും നേ​ടി. 

Latest News

Corehub Up