Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hope

പ്ര​തീ​ക്ഷ​യോ​ടെ കേ​ര​ളം

പു​​​​​തി​​​​​യൊ​​​​​രു സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലേ​​​​​റു​​​​​മ്പോ​​​​​ൾ ക്രൈ​​​​​സ്ത​​​​​വ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ചി​​​​​ല കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ഓ​​​​​ർ​​​​​മ​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​താ​​​​​യി​​​​​ട്ടു​​​​​ണ്ട്. തി​​​​​ക​​​​​ച്ചും നീ​​​​​തി​​​​​യു​​​​​ക്ത​​​​​വും, ന്യാ​​​​​യ​​​​​വു​​​​​മാ​​​​​യ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന് മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള​​​​​ത്. അ​​​​​തി​​​​​ൽ പ​​​​​ല​​​​​തും പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തെ​​​ത​​​​​ന്നെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​വ​​​​​യാ​​​​​ണ്.

ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട്

ക​​​​​ഴി​​​​​ഞ്ഞ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​വേ​​​​​ള​​​​​യി​​​​​ലാ​​​​​ണ് ക്രൈ​​​​​സ്ത​​​​​വ​​​രു​​​ടെ പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ​​​​​യെ കു​​​​​റി​​​​​ച്ച് പ​​​​​ഠി​​​​​ച്ച് റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ജ​​​​​സ്റ്റീ​​​​​സ് ജെ.ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ രൂ​​​​​പീ​​​​​കൃ​​​​​ത​​​​​മാ​​​​​യ​​​​​ത്. എ​​​​​ന്നാ​​​​​ൽ, റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച് മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം ക​​​​​ഴി​​​​​ഞ്ഞ് അ​​​​​ടു​​​​​ത്ത നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ ആ​​​​​ര​​​​​വ​​​​​മു​​​യ​​​​​ർ​​​​​ന്ന​​​​​പ്പോ​​​​​ഴാ​​​​​ണ് ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച രേ​​​​​ഖ​​​​​ക​​​​​ൾ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ​​​പോ​​​​​ലും സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​യ​​​​​ത്. ഇ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ൽ പ​​​​​ല ശി​​​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ളും ന​​​​​ട​​​​​പ്പാ​​​​​ക്കി എ​​​ന്ന അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ പോ​​​​​ലും ഉ​​​​​ന്ന​​​​​യി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​യി. ജ​​​​​സ്റ്റീസ് ജെ.ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മു​​​​​ദാ​​​​​യ നേ​​​​​തൃ​​​​​ത്വ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ചെ​​​​​യ്ത് ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യാ​​​​​ൽ മാ​​​​​ത്ര​​​​​മേ ഇ​​​​​ത് സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​നും സ​​​​​മു​​​​​ദാ​​​​​യം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​കൂ എ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് ന​​​​​മു​​​​​ക്ക് പ്ര​​​​​ത്യാ​​​​​ശി​​​​​ക്കാം.

ഇ​​ഡ​​ബ്ല്യു​​എ​​സ് മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ കാ​​​​​ലോ​​​​​ചി​​​​​ത​​​​​മാ​​​​​ക​​​​​ണം

സം​​​​​വ​​​​​ര​​​​​ണേ​​​​​ത​​​​​ര വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഇ​​ഡ​​ബ്ല്യു​​എ​​സ് സം​​​​​വ​​​​​ര​​​​​ണം മ​​​​​റ്റു സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ​​​​​ന്ന​​​​​ പോ​​​​​ലെ ക്രൈ​​​​​സ്ത​​​​​വ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​നും ഏ​​​​​റെ പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​സം​​​​​വ​​​​​ര​​​​​ണാ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ​​​​​വ​​​​​ർ​​​​​ക്ക് ല​​​​​ഭ്യ​​​​​മാ​​​​​കാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മു​​​​​ണ്ട്. ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഒ​​ബി​​സി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് സം​​​​​വ​​​​​ര​​​​​ണാ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​ന്ന​​​​​തി​​​​​ന് ശ​​​​​മ്പ​​​​​ളം, കാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​നം, എ​​​​​ന്നി​​​​​വ​​​​​യ്ക്ക് പു​​​​​റ​​​​​മേ എ​​ട്ടു ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​​​​ണ് വാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​ന പ​​​​​രി​​​​​ധി.​​​​​ എ​​​​​ന്നാ​​​​​ൽ, ഇ​​ഡ​​ബ്ലു​​എ​​സ് സം​​​​​വ​​​​​ര​​​​​ണാ​​​​​നു​​​​​കൂ​​​​​ല്യം ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് ല​​​​​ഭ്യ​​​​​മാ​​​​​ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ, എ​​​​​ല്ലാ വ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് വാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​നം നാ​​​​​ല് ല​​​​​ക്ഷം രൂ​​​​​പ മാ​​​​​ത്ര​​​​​മേ ആ​​​​​കാ​​​​​വൂ. ഇ​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ൽ കാ​​​​​ലോ​​​​​ചി​​​​​ത​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വേ​​​​​ണം എ​​​​​ന്ന ആ​​​​​വ​​​​​ശ്യം ഇ​​​​​തു​​​​​വ​​​​​രെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം കൂ​​​​​ടു​​​​​മ്പോ​​​​​ൾ ഈ ​​​​​മാ​​​​​ന​​​​​ദ​​​​​ണ്ഡ​​ങ്ങ​​​​​ൾ പു​​​​​തു​​​​​ക്കി ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം എ​​​​​ന്ന് നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ​​ത്ത​​​​​ന്നെ വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കേ, ആ​​​​​യ​​​​​തി​​​​​ന് ത​​​​​യാ​​​​​റാ​​​​​കാ​​​​​ത്ത സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​പ​​​​​ടി അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​നാ​​​​​വി​​​​​ല്ല.

ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു ന​​​​​ൽ​​​​​കു​​​​​ന്ന കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ ഫ​​​​​ണ്ടു​​​​​ക​​​​​ളും ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും 80 % ഒ​​​​​രു വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നും, ബാ​​​​​ക്കി​​​​​വ​​​​​രു​​​​​ന്ന 20 % മ​​​​​റ്റെ​​​​​ല്ലാ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും എ​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വ് തി​​​​​ക​​​​​ച്ചും ന്യാ​​​​​യ​​ര​​​​​ഹി​​​​​ത​​​​​മാ​​​​​ണ്. വി​​​​​വേ​​​​​ച​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ ഈ ​​​​​ഉ​​​​​ത്ത​​​​​ര​​​​​വ് ഹൈ​​​​​ക്കോ​​​​​ട​​​​​തി റ​​​​​ദ്ദ് ചെ​​​​​യ്യു​​​​​ക​​​​​യും എ​​​​​ല്ലാ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​മാ​​യി ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​നു​​​​​പാ​​​​​തി​​​​​ക​​​​​മാ​​​​​യി ഈ ​​​​​ഫ​​ണ്ട് വി​​​​​നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണ​​മെ​​ന്ന് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു. ഈ ​​​​​ഉ​​​​​ത്ത​​​​​ര​​​​​വി​​​​​നെ​​​​​തി​​​​​രേ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ അ​​​​​പ്പീ​​​​​ൽ ബോ​​​​​ധി​​​​​പ്പി​​​​​ച്ച സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​പ​​​​​ടി ആ​​​​​ശ്ച​​​​​ര്യ​​​​​ക​​​​​ര​​​​​മാ​​​​​ണ്. ഇ​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ഷ്പ​​​​​ക്ഷ​​​​​വും നീ​​​​​തി​​​​​പൂ​​​​​ർ​​​​​വ​​​​​വു​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​​ത്യാ​​​​​ശ ക്രൈ​​​​​സ്ത​​​​​വ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​നു​​​​​ണ്ട്.

ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക​​​​​മ്മീ​​​​​ഷ​​​​​നും ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വ​​​​​കു​​​​​പ്പും

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക​​​​​മ്മീ​​​​​ഷ​​​​​ൻ രൂ​​​​​പീ​​​​​കൃ​​​​​ത​​​​​മാ​​​​​യ​​​​​തി​​​​​നു​​ശേ​​​​​ഷം, അ​​​​​തി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​പ​​​​​ദ​​​​​വി​​യി​​ൽ വ​​ന്ന​​ത് ഒ​​​​​രേ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള വ്യ​​​​​ക്തി​​​​​ക​​​​​ളാ​​​​​ണ്. ഈ ​​​​​രീ​​​​​തി ത​​​​​ന്നെ തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​ന് ച​​​​​ട്ട ഭേ​​​​​ദ​​​​​ഗ​​​​​തി​​യും കൊ​​ണ്ടു​​വ​​ന്നു. കൂ​​​​​ടാ​​​​​തെ, ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വ​​​​​കു​​​​​പ്പ് മ​​​​​ന്ത്രി ആ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തും മി​​​​​ക്ക​​​​​വാ​​​​​റും ഇ​​​​​തേ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽ​​പ്പെ​​​​​ട്ട​​​​​വ​​​​​ർ ത​​​​​ന്നെ​​​​​യാ​​​​​ണ്. മു​​​​​ന്നാ​​​​​ക്ക സ​​​​​മു​​​​​ദാ​​​​​യ ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ കാ​​​​​ര്യം പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചാ​​​​​ലും അ​​​​​തി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്ത് ഇ​​​​​തു​​​​​വ​​​​​രെ നി​​​​​യ​​​​​മി​​​​​ത​​​​​രാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത് മ​​​​​റ്റൊ​​​​​രു സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽ​​പ്പെ​​​​​ട്ട ആ​​​​​ളു​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ്. അ​​​​​ർ​​​​​ഹ​​​​​ത​​​​​പ്പെ​​​​​ട്ട സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളും അം​​​​​ഗീ​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളും എ​​​​​ല്ലാ സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും ന​​​​​ൽ​​​​​ക​​​​​ണം എ​​​​​ന്നു​​ത​​​​​ന്നെ​​​​​യാ​​​​​ണ് ക്രൈ​​​​​സ്ത​​​​​വ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്. സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ ക​​​​​ഴി​​​​​ഞ്ഞ​​കാ​​​​​ല സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ല്ലാം ഈ ​​​​​വി​​​​​ശാ​​​​​ല​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ​​​​​ ദ​​​​​ർ​​​​​ശി​​​​​ക്കാ​​​​​നാ​​​​​കും.​​​ ഇ​​ക്കാ​​ര്യം നീ​​​​​തി​​​​​പൂ​​​​​ർ​​വം പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടും എ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ​​​​​യും സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​നു​​​​​ണ്ട്.

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ അ​​​​​വ​​​​​ഗ​​​​​ണ​​​​​ന

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ക്രൈ​​​​​സ്ത​​​​​വ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ങ്കാ​​​​​ളിത്ത​​​​​വും പ്രാ​​​​​ധാ​​​​​ന്യ​​​​​വും ആ​​​​​ർ​​​​​ക്കും നി​​​​​ഷേ​​​​​ധി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, കു​​​​​റ​​​​​ച്ചു​​കാ​​​​​ല​​​​​മാ​​​​​യി അ​​​​​ന്യാ​​​​​യ​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും നീ​​​​​തി​​​​​ര​​​​​ഹി​​​​​ത​​മാ​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വു​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ക്രൈ​​​​​സ്ത​​​​​വ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ സ​​​​​മാ​​​​​ന​​​​​ത​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളി​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നു​​പോ​​​​​വു​​​​​ക​​​​​യാ​​​​​ണ്. നി​​​​​ര​​​​​ന്ത​​​​​രം നി​​​​​യ​​​​​മ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ച്ച് സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സു​​​​​ഗ​​​​​മ​​​​​മാ​​​​​യ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​നു​​​​​ള്ള ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കേ​​​​​ണ്ട അ​​​​​വ​​​​​സ്ഥ​​യാ​​​​​ണു​​​​​ള്ള​​​​​ത്. ഭി​​​​​ന്ന​​​​​ശേ​​​​​ഷി അ​​​​​ധ്യാ​​​​​പ​​​​​ക സം​​​​​വ​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​ന​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യം ഒ​​​​​ടു​​​​​വി​​​​​ല​​​​​ത്തെ ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണം മാ​​​​​ത്രം. സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കേ​​​​​ണ്ട വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ൽ സു​​​​​പ്ര​​​​​ധാ​​​​​ന പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന ഇ​​​​​ത്ത​​​​​രം സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് നി​​​​​ർ​​​​​ലോ​​​​​ഭ​​​​​മാ​​​​​യ പി​​​​​ന്തു​​​​​ണ​​​​​യും സ​​​​​ഹാ​​​​​യ​​​​​വും ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നു പ​​​​​ക​​​​​രം നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്‌​​ടി​​​​​ച്ച് പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ത​​​​​ള്ളി​​​​​വി​​​​​ടു​​​​​ന്ന ഈ ​​​​​പ്ര​​​​​വ​​​​​ണ​​​​​ത അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്. അ​​​​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​ത് സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തോ​​​​​ടു​​ത​​​​​ന്നെ​​യു​​​​​ള്ള വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​യി ക​​​​​ണ്ട് പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ സ​​​​​മു​​​​​ദാ​​​​​യം നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​രാ​​​​​കും.

സാ​​​​​മ്പ​​​​​ത്തി​​​​​ക മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്

സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ക​​​​​ടം നാ​​​​​ൾ​​​​​ക്കു​​നാ​​​​​ൾ വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​കൊ​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്നു. വ്യ​​​​​ക്ത​​​​​വും സു​​​​​ദൃ​​​​​ഢ​​​​​വും ഭാ​​​​​വി ഭാ​​​​​സു​​​​​ര​​മാ​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ഇ​​​​​ന്നി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. ധൂ​​​​​ർ​​​​​ത്തും കെ​​​​​ടു​​​​​കാ​​​​​ര്യ​​​​​സ്ഥ​​​​​ത​​​​​യും ഇ​​​​​ല്ലാ​​​​​യ്മ ചെ​​​​​യ്യാ​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ മോ​​​​​ണി​​​​​റ്റ​​​​​റിം​​​​​ഗ് ഓ​​​​​രോ വ​​​​​കു​​​​​പ്പി​​ലും ഉ​​​​​ണ്ടാ​​​​​കാനും വേ​​​​​ണ്ട മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലു​​​​​ക​​​​​ൾ എ​​​​​ടു​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

Latest News

Corehub Up