Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Horror Thriller

അ​മ​ലാ പോ​ളി​നെ നാ​യി​ക​യാ​ക്കി പ​ത്മ​കു​മാ​റി​ന്‍റെ ഹൊ​റ​ർ ത്രി​ല്ല​ർ

അ​മ​ലാ പോ​ളി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി എം.​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വെ​ള്ളി​യാ​ഴ്ച്ച ആ​രം​ഭി​ച്ചു.​രാ​ജ് സാ​ഗ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ഷ് ഗോ​പി​നാ​ഥ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്നു.

പോ​ണ്ടി​ച്ചേ​രി മു​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പു​മ​ന്ത്രി ഇ.​വ​ത്സ​രാ​ജ്, സു​ധാ​ക​ര​ൻ പൂ​ക്കോ​ട് ഉ​ൾ​പ്പെ​ടെ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രും ബ​ന്ധു​മി​ത്രാ​ദി​ക​ളും ചേ​ർ​ന്ന് ഈ ​ച​ട​ങ്ങ് പൂ​ർ​ത്തി​ക​രി​ച്ചു. ലി​ബ​ർ​ട്ടി ബ​ഷീ​ർ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും മാ​ഹി എം​എ​ൽ​എ അ​ഡ്വ. ടി.​ഷോ​ട്ടി​ൽ കു​മാ​ർ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി​യ​തോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലേ​ക്കു ക​ട​ന്നു.

കോ​ട്ട​യം ന​സീ​റാ​ണ് ആ​ദ്യ ഷോ​ട്ടി​ൽ അ​ഭി​ന​യി​ച്ച​ത്. പൂ​ർ​ണ​മാ​യും ഹൊ​റ​ർ ത്രി​ല്ല​ർ ജോ​ണ​റി​ലു​ള്ള ഒ​രു ചി​ത്ര​മാ​ണി​ത്. ഏ​റെ​ക്കാ​ല​മാ​യി ക​ണ്ണൂ​രും പ​രി​സ​ര​ങ്ങ​ളി​ലും പ്ര​മാ​ദ​മാ​യി മാ​റി​യ ഒ​രു കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​സി​ന്‍റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​നു​പ​മ ഇ​ക്ബാ​ൽ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തോ​ടെ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഹൊ​റ​ർ ത്രി​ല്ല​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​മ​ലാ പോ​ളി​നു പു​റ​മേ വി​ജ​യ് ബാ​ബു, ഇ​ർ​ഷാ​ദ്, കോ​ട്ട​യം ന​സീ​ർ, ഇ​ന്ദ്ര​ൻ​സ്, ബി​നു പ​പ്പു, മു​ക്ത, റോ​ണി ഡേ​വി​ഡ് രാ​ജ്, ഉ​യി​ർ ഹ​രീ​ഷ്, ദീ​പ​ൻ ശി​വ​രാ​മ​ൻ, ആ​ദ്യാ അ​മി​ത് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

എം.​പി. സു​നീ​ഷി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം- അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി. എ​ഡി​റ്റിം​ഗ്- സൂ​ര​ജ് ഇ. ​എ​സ്. ഗാ​ന​ങ്ങ​ൾ - ഹ​രി നാ​രാ​യ​ണ​ൻ, മു​ത്തു വി​വേ​ക് മൂ​ഴു​ക്കു​ന്ന്. സം​ഗീ​തം - ന​ന്ദ​ഗോ​പ​ൻ & കെ.​കെ. നി​ഷാ​ദ്. ക​ലാ​സം​വി​ധാ​നം - സാ​ബു റാം. ​മേ​ക്ക​പ്പ് - ര​ഞ്ജി​ത്ത് അ​മ്പാ​ടി. കോ​സ്‌​റ്റ്യും ഡി​സൈ​ൻ- സ​മീ​രാ സ​നീ​ഷ്. ചീ​ഫ് അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - കെ.​ജെ. വി​ന​യ​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ്- ആ​കാ​ശ് എം, ​സ​ജി മു​ണ്ടൂ​ർ, രാ​ഹു​ൽ കൃ​ഷ്ണ​ൻ വി. ​സൗ​ണ്ട് ഡി​സൈ​ൻ - -രം​ഗ​നാ​ഥ് ര​വി. കോ​റി​യോ​ഗ്രാ​ഫി- ദി​നേ​ശ് കു​മാ​ർ, അ​നു വി​ശ്വ​നാ​ഥ്. ആ​ക്ഷ​ൻ - പി.​സി. സ്റ്റ​ണ്ട്സ്, മൈ​ക്കി​ൾ, അ​ഷ​റ​ഫ് ഗു​രു​ക്ക​ൾ. സ്റ്റി​ൽ​സ്- ഷി​ബി ശി​വ​ദാ​സ്.​ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- സു​ജ​ൻ കു​മാ​ർ. അ​നി​ൽ​കു​മാ​ർ മാ​ങ്കാ​വ് - ഫി​നാ​ൻ​സ് മാ​നേ​ജേ​ഴ്‌​സ് - ദി​ലീ​പ് കു​മാ​ർ എം.​കെ, ബി​ജു പാ​റ​ക്ക​ൽ. എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ഷം​നാ​സ്. എം.​അ​ഷ​റ​ഫ്. പ്രൊ​ഡ​ക്‌​ഷ​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​കു​ട്ടീ​വ്- അ​ഷ​റ​ഫ് പ​ഞ്ചാ​ര.​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - തോ​ബി​യാ​സ്. ത​ല​ശ്ശേ​രി, മാ​ഹി വ​ട​ക​ര, ക​ണ്ണൂ​ർ, കൂ​ത്തു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ​ജോ​സ്.

Latest News

Corehub Up