Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospital Authorities

ദൗർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വം: ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

ആ​​​ല​​​പ്പു​​​ഴ: ഉ​​​​ഷ​​​​യ്ക്കു​​​ണ്ടാ​​​യ​​​ത് നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ സം​​​​ഭ​​​​വ​​​​മാ​​​​ണെ​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ ​കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ.​​​​ബി.​ പ​​​​ത്മ​​​​കു​​​​മാ​​​​ർ, സൂ​​​​പ്ര​​​​ണ്ട് ഡോ.​​​​എ.​​​​ഹ​​​​രി​​​​കു​​​​മാ​​​​ർ, ആ​​​​ർ​​​​എം​​​​ഒ തോ​​​​മ​​​​സ് കോ​​​​ശി എ​​​​ന്നി​​​​വ​​​​ർ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

വീ​​​​ഴ്ച​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. പ്രോ​​​​ട്ടോ​​​​കോ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ചു വേ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ.​ കോ​​​​വി​​​​ഡ് ​കാ​​​​ല​​​​ത്താ​​​​ണു ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ ഫ്ലോ​​​​ർ ന​​​​ഴ്സ് അ​​​​ട​​​​ക്ക​​​​മു​​​​ള​​​​ള സ്റ്റാ​​​​ഫി​​​​ന്‍റെ കു​​​​റ​​​​വു​​​​ണ്ടാ​​​​യി. ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ഴു​​​​തി സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ൽ വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​തു രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ ബോ​​​​ധ്യ​​​​മാ​​​​യി.

3.2 കി​​​​ലോ ഭാ​​​​ര​​​​മു​​​​ള്ള ട്യൂ​​​​മ​​​​റാ​​​​ണ് ഉ​​​​ഷ​​​​യു​​​ടെ വ​​​​യ​​​​റ്റി​​​​ൽ​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്ത​​​​ത്. ട്യൂ​​​​മ​​​​ർ ദോ​​​​ഷ​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ചി​​​​കി​​​​ത്സ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി ഉ​​​​ഷ മു​​​​മ്പ് ആ​​​​ല​​​​പ്പു​​​​ഴ മെ‌​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല. ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​മാ​​​​ണോ വ​​​​യ​​​​റ്റി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​തെ​​​​ന്ന് അ​​​​റി​​​​യാ​​​​ൻ പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം. 2021 മേ​​​​യ് പ​​​ത്തി​​​നാ​​​​ണ് പു​​​​ന്ന​​​​പ്ര സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഉ​​​​ഷ ജോ​​​​സ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ​ കോ​​​​ള​​​​ജി​​​​ൽ ചി​​​​കി​​​​ത്സ​​​യ്​​​​ക്കെ​​​​ത്തി​​​​യ​​​​ത്.

പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഗ​​​​ർ​​​​ഭ​​​​പാ​​​​ത്ര​​​​ത്തി​​​​ലെ മു​​​​ഴ​​​​യാ​​​​ണെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. മേ​​​​യ് 12നാ​​​​യി​​​​രു​​​​ന്നു ശ​​​​സ്ത്ര​​​​ക്രി​​​​യ. ര​​​​ണ്ടു​​​​ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞ് ഡി​​​​സ്ചാ​​​​ർ​​​​ജാ​​​​യി. മെ​​​​ഡി​​​​ക്ക​​​​ൽ​ കോ​​​​ള​​​​ജി​​​​ൽ തു​​​​ട​​​​ർ​​​​ചി​​​​കി​​​​ത്സ​​​യ്​​​​ക്ക് എ​​​​ത്തി​​​​യ​​​​താ​​​​യി രേ​​​​ഖ​​​​ക​​​​ളി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം യൂ​​​​റോ​​​​ള​​​​ജി​​​​സ്റ്റി​​​​നെ കാ​​​​ണി​​​​ച്ച് എ​​​​ക്സ്റേ എ​​​​ടു​​​​ത്ത​​​​പ്പോ​​​​ഴാ​​​​ണ് ഉ​​​​പ​​​​ക​​​​ര​​​​ണം വ​​​​യ​​​​റ്റി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽവ​​​​ന്ന് ഡോ​​​​ക്‌​​​ട​​​​റെ ക​​​​ണ്ടു. ആ​​​​വ​​​​ശ്യ​​​​മാ​​​​യ ര​​​​ക്ത​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി അ​​​​ഡ്മി​​​​റ്റാ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​തി​​​​നു ത​​​​യാ​​​​റാ​​​​കാ​​​​തെ മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഉ​​​​ഷ​​​​യ്ക്ക് എ​​​​ല്ലാ പി​​​​ന്തു​​​​ണ​​​​യും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​രു​​​​ന്നെ​​​​ന്നും വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​പ​​​​റ​​​​യ​​​​രു​​​​തെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ട് വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up