ചെമ്പന്തൊട്ടി: ഇരിക്കൂർ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ (ഇഫ്കോ) സംരംഭങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ തയാറാണെന്ന് നബാർഡ് ഡിഡിഎം ജിഷിമോൻ. ചെമ്പന്തൊട്ടിയിൽ ഇഫ്കോ ഭരണസമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമ്പനി ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു.
പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി (പിഡിഎസ്) കോ-ഓർഡിനേറ്റർമാരായ പി.കെ. റിജിൻ, പി.വി. മേഘ, ജയപ്രകാശ്, സിഇഒ സജി മാത്യു, ഡയറക്ടർമാരായ ജനാർദ്ദനൻ കൊയിലി, സജീഷ് കുടിയാന്മല, സോളി സജി, ബാബു കാശാംകാട്ടിൽ, ദേവസ്യ മടമ്പം, അക്കൗണ്ടന്റ് സി കെ. ബാബു എന്നിവർ പ്രസംഗിച്ചു. വിവിധ പ്രദേശങ്ങളിൽ മണ്ണ് പരിശോധന ക്യാമ്പുകൾ നടത്താനും പപ്പായ, അവക്കാഡോ, മാങ്കോസ്റ്റിൻ, പാഷൻ ഫ്രൂട്ട് കൃഷികൾ നടത്താനും തീരുമാനമെടുത്തു. ഷെയർ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: 9745487470.