ന്യൂഡൽഹി: പീഡനക്കേസിൽ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ. ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
തൊഴിലിടത്തിൽ വച്ച് ലൈംഗീകമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. തൊഴിൽ സുരക്ഷ ഭയന്നാണ് നേരത്തെ പരാതി പറയാതിരുന്നതെന്നും സൈബർ തെളിവുകളടക്കം തന്റെ കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഹണിട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന പരാതിയാണ് കേസില്‍ ആദ്യം പുറത്തു വന്നത്. പിന്നീടാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്.