Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Icc

ഐ​​സി​​സി ടെ​​സ്റ്റ് റാ​​ങ്കിംഗ്‌ ദേ​​വ്ദ​​ത്ത് മു​​ന്നേ​​റ്റം

ദു​​ബാ​​യ്: ശ്രീ​​ല​​ങ്ക​​ക്കെ​​തി​​രാ​​യ സെ​​ഞ്ചു​​റി പ്ര​​ക​​ട​​ന​​ത്തോ​​ടെ ഐ​​സി​​സി ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ മു​​ന്നേ​​റ്റ​​വു​​മാ​​യി ഇ​​ന്ത്യ​​ൻ താ​​രം ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ.

ബാ​​റ്റ​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ൾ മു​​ന്നേ​​റി താ​​രം 54-ാം സ്ഥാ​​ന​​ത്തെ​​ത്തി. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ട് ടെ​​സ്റ്റു​​ക​​ളു​​ടെ പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി അ​​ട​​ക്കം 328 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് താ​​ര​​ത്തി​​ന് നേ​​ട്ട​​മാ​​യ​​ത്.

അ​​തേ​​സ​​മ​​യം ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാൻ ഗി​​ൽ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ൾ ഇ​​റ​​ങ്ങി ഒ​​ന്പ​​താം സ്ഥാ​​ന​​ത്തേ​​ക്ക് വീ​​ണു. ഏ​​ഴാം സ്ഥാ​​ന​​ത്തു​​ള്ള വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ ഋ​​ഷ​​ഭ് പ​​ന്താ​​ണ് ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രി​​ൽ ഒ​​ന്നാ​​മ​​ത്.

ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ 11-ാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഹാ​​രി ബ്രൂ​​ക്ക് ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള റാ​​ങ്കിം​​ഗി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്റ്റീ​​വ് സ്മി​​ത്താ​​ണ് ര​​ണ്ടാ​​മ​​ത്. ഒ​​രു സ്ഥാ​​നം താ​​ഴേ​​ക്കി​​റ​​ങ്ങി​​യ ജോ ​​റൂ​​ട്ട് മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.

പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് ശ്രീ​​ല​​ങ്ക​​ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ ക​​ളി​​ക്കാ​​തി​​രു​​ന്ന പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യ്ക്ക് ബൗ​​ളിം​​ഗ് റാ​​ങ്കിം​​ഗി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ട്ടു. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ടാ​​യി​​രു​​ന്ന ബും​​റ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്പോ​​ൾ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ മാ​​റ്റ് ഹെ​​ൻ​​റി ബും​​റ​​യെ മ​​റി​​ക​​ട​​ന്ന് ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി.

Sports

ഇ​ന്ത്യ - പാ​ക് പോ​രാ​ട്ടം ന​ട​ക്കു​മോ?; അ​വാ​സാ​ന ശ്ര​മ​മാ​യി ഐ​സി​സി

ലാ​ഹോ​ര്‍: ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ന​ട​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി ഐ​സി​സി. 15ന് ​കൊ​ളം​ബോ​യി​ൽ ന​ട​ക്കേ​ണ്ട മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​മെ​ന്ന നി​ലാ​പ​ടി​ല്‍ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ പി​സി​ബി​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കാ​യി ഐ​സി​സി പ്ര​തി​നി​ധി​ക​ൾ ലാ​ഹോ​റി​ലെ​ത്തി. ഐ​സി​സി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഇ​മ്രാ​ൻ ഖ​വാ​ജ, ബോ​ർ​ഡ് അം​ഗം മു​ബ​ഷീ​ർ ഉ​സ്മാ​നി എ​ന്നി​വ​രാ​ണ് ല​ഹോ​റി​ൽ എ​ത്തി​യ​ത്. ച​ര്‍​ച്ച​യി​ല്‍ പി​സി​ബി​യെ അ​നു​ന​യി​പ്പി​ക്കാ​മെ​ന്നാ​ണ് ഐ​സി​സി​യു​ടെ പ്ര​തീ​ക്ഷ.

ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന്‍ ടീം ​ക​ളി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഷ​ഹ​ബാ​സ് ഷ​രീ​ഫാ​ണ്. അ​തി​നാ​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ഖം ര​ക്ഷി​ച്ചു​ള്ള സ​മ​വാ​യ​ത്തി​നാ​ണ് ഐ​സി​സി​യും ശ്ര​മി​ക്കു​ന്ന​ത്.

Sports

ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ല; ബം​ഗ്ലാ​ദേ​ശ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു

ധാ​ക്ക: ടി20 ​ലോ​ക​ക​പ്പി​ല്‍ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ടി20 ​ലോ​ക​ക​പ്പി​നാ​യി ടീ​മി​നെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബി​സി​ബി വ്യ​ക്ത​മാ​ക്കി.

ബി​സി​ബി ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബി​സി​ബി​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യോ​ട് ഐ​സി​സി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഐ​പി​എ​ല്‍ ക​ളി​ക്കു​ന്ന​തി​ല്‍ നി​ന്ന് മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​നെ വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.

താ​ര​ലേ​ല​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സാ​ണ് മു​സ്ത​ഫി​സു​റി​നെ ടീ​മി​ലെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​യും ബം​ഗ്ല​ദേ​ശും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തെ ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

 

Sports

വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത്രി​ല്ല​ർ ജ​യം

വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ഉ​യ​ര്‍​ത്തി​യ 233 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന് വി​ക്ക​റ്റും മൂ​ന്ന് പ​ന്തും ‌‌അ​വ​ശേ​ഷി​ക്കെ മ​റി​ക​ട​ന്നു.

സ്കോ​ര്‍: ബം​ഗ്ലാ​ദേ​ശ് 232/6, ദ​ക്ഷി​ണാ​ഫ്രി​ക്ക 235/7 (49.3). 62 റ​ണ്‍​സെ​ടു​ത്ത കോ​ളെ ട്ര​യോ​ണി​ന്‍റെ​യും 56 റ​ണ്‍​സെ​ടു​ത്ത മ​രി​സാ​നെ കാ​പ്പി​ന്‍റെ​യും പോ​രാ​ട്ട​മാ​ണ് ഒ​രു ഘ​ട്ട​ത്തി​ല്‍ 78-5ലേ​ക്ക് വീ​ണ് തോ​ല്‍​വി മു​ന്നി​ല്‍​ക്ക​ണ്ട ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് മു​ന്‍​നി​ര​യു​ടെ ബാ​റ്റിം​ഗ് ക​രു​ത്തി​ലാ​ണ് 232 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ ഫ​ര്‍​ഗാ​ന ഹ​ഖ് (30), റൂ​ബി​യ ഹൈ​ദ​ര്‍ (25), അ​ര്‍​മി​ന്‍ അ​ക്ത​ര്‍ (50), ക്യാ​പ്റ്റ​ന്‍ നി​ഗ​ര്‍ സു​ല്‍​ത്താ​ന (32), ഷോ​ര്‍​ണ അ​ക്ത​ര്‍ (51) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ഓ​ൻ​കു​ലു​ലോ​കൊ ലാ​ബ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​പ്പോ​ൾ നാ​ദി​ൻ ഡി. ​ക്ലെ​ർ​ക്ക്, ഷ്ളോ​യി ട്ര​യോ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണി​ത്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ അ​വ​ർ തോ​ല്‍​പ്പി​ച്ചി​രു​ന്നു. ജ​യ​ത്തോ​ട ആ​റ് പോ​യി​ന്‍റു​മാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു. നാ​ല് ക​ളി​ക​ളി​ല്‍ ര​ണ്ട് പോ​യി​ന്‍റു​ള്ള ബം​ഗ്ലാ​ദേ​ശ് ആ​റാം സ്ഥാ​ന​ത്താ​ണ്.

Latest News

Corehub Up