Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ilayaraja

ഇ​ള​യ​രാ​ജ​യ്ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; ക്ഷ​മാ​പ​ണം ന​ട​ത്തി ക​റു​പ്പ് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ  

സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ ക​റു​പ്പ് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​മ്പോ​ൾ
സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ​യെ കു​റി​ച്ച് ചി​ത്ര​ത്തി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശം ആ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

‘ഇ​ള​യ​രാ​ജ കോ​പ്പി​റൈ​റ്റ് വാ​ങ്ങും’ എ​ന്ന ത​ര​ത്തി​ൽ ചി​ത്ര​ത്തി​ലെ സം​ഭാ​ഷ​ണ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ ക​റു​പ്പി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ഡ്രീം ​വാ​രി​യ​ർ പി​ക്ചേ​ഴ്സ് ക്ഷ​മാ​പ​ണം ന​ട​ത്തി. ചി​ത്ര​ത്തി​ൽ  ഇ​ള​യ​രാ​ജ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശം നീ​ക്കം ചെ​യ്യു​മെ​ന്നും ഡ്രീം ​വാ​രി​യ​ർ പി​ക്ചേ​ഴ്സ് പ​റ​ഞ്ഞു. 

ഇ​ള​യ​രാ​ജ​യെ അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ലെ​ന്നും പ​രാ​മ​ർ​ശം നീ​ക്കം ചെ​യ്യു​ക​യോ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ക​യോ ചെ​യ്യു​മെ​ന്നും നി​ർ​മാ​ണ ക​മ്പ​നി അ​റി​യി​ച്ചു. 

ഡ്രീം ​വാ​രി​യ​ർ പി​ക്ചേ​ഴ്സി​ന്‍റെ വാ​ക്കു​ക​ൾ

‘ഇ​ന്ത്യ​ൻ സി​നി​മ​യ്ക്കും സം​ഗീ​ത​ത്തി​നും ഇ​ള​യ​രാ​ജ ന​ൽ​കി​യ സം​ഭാ​വ​ന​യോ​ട് അ​ങ്ങേ​യ​റ്റം ആ​ദ​ര​വു​ണ്ട്. അ​ദ്ദേ​ഹ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത​വും ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ്ഥാ​നം നേ​ടു​ക​യും നി​ല​നി​ർ‍​ത്തു​ക​യും ചെ​യ്ത​താ​ണ്.

ക​റു​പ്പ് എ​ന്ന സി​നി​മ​യി​ലെ ഒ​രു സം​ഭാ​ഷ​ണം അ​ദ്ദേ​ഹ​ത്തെ​യും ആ​രാ​ധ​ക​രെ​യും  വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. ഈ ​സം​ഭാ​ഷ​ണം അ​ത്ത​രം വി​കാ​ര​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തി​ൽ ഞ​ങ്ങ​ൾ ആ​ത്മാ​ർ​ത്ഥ​മാ​യി ഖേ​ദി​ക്കു​ന്നു. ഇ​ള​യ​രാ​ജ​യെ​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​യെ​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ​യോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ വേ​ദ​നി​പ്പി​ക്കാ​നോ, അ​പ​മാ​നി​ക്കാ​നോ യാ​തൊ​രു ഉ​ദ്ദേ​ശ്യ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഈ ​പ​രാ​മ​ർ​ശം സി​നി​മ​യി​ലെ ഒ​രു സ​ന്ദ​ർ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു, അ​ല്ലാ​തെ അ​ദ്ദേ​ഹ​ത്തെ വ്യ​ക്തി​പ​ര​മാ​യി ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​യി​രു​ന്നി​ല്ല. എ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​കാ​ര​ങ്ങ​ളെ ഞ​ങ്ങ​ൾ വ​ള​രെ വി​ല​മ​തി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്നു. ഞ​ങ്ങ​ളു​ടെ ബ​ഹു​മാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി, സി​നി​മ​യു​ടെ ഭാ​വി പ​തി​പ്പു​ക​ളി​ലും തു​ട​ർ​ച്ച​യാ​യു​ള്ള പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ട്ട ഭാ​ഗം നീ​ക്കം ചെ​യ്യാ​നോ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.’

 

 

Latest News

Corehub Up