കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദികടലായി സ്വദേശി കല്ല് ജംഷി എന്ന ജംഷീറിനെ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശിപാർശ പ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നിലവിലുള്ള കേസിൽ സബ് ജയിലിൽ കഴിയുകയാണ്. സിറ്റി പോലീസ് കമ്മീഷണർ ബി.വി.വിജയ ഭരത് റെഡ്ഢിയുടെ നിർദേശപ്രകാരം കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.കെ. ഷിജുവിന്റെ നേതൃത്വത്തിൽ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലാക്കി.