Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Alliance

സ​ഖ്യ​ക​ക്ഷി​ക​ൾ പോ​ര​ടി​ക്ക​രു​ത്, ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം; ആ​ഹ്വാ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ൾ പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സം​സ്ഥാ​ന​ത​ല​ത്തി​ൽ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ അ​വ ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​തി​ഫ​ലി​ക്ക​രു​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന ഇ​ന്ത്യാ സ​ഖ്യ യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം. സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പ​ര​സ്യ​മാ​യ ഏ​റ്റു​മു​ട്ട​ലു​ക​ൾ ബി​ജെ​പി രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കൊ​പ്പം പൊ​തു​സ​മൂ​ഹ​ത്തെ​യും അ​ണി​നി​ര​ത്ത​ണ​മെ​ന്ന എം.​എ. ബേ​ബി​യു​ടെ നി​ർ​ദേ​ശ​ത്തെ മ​മ​ത ബാ​ന​ർ​ജി പി​ന്തു​ണ അ​റി​യി​ച്ചു.

ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും ത​നി​ക്ക് ഈ​ഗോ ഇ​ല്ലെ​ന്നും മ​മ​ത യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ട​തു​പാ​ർ​ട്ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​സ​മൂ​ഹ​ത്തെ​യും ആ​ക്ടി​വി​സ്റ്റു​ക​ളെ​യും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ത​നി​ക്ക് ക​ത്ത​യ​ച്ച​താ​യും അ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​താ​യും മ​മ​ത ബാ​ന​ർ​ജി യോ​ഗ​ത്തെ അ​റി​യി​ച്ചു.

സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​തു​പാ​ർ​ട്ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന നി​ല​പാ​ട് ഇ​ന്ത്യാ സ​ഖ്യ യോ​ഗ​ത്തി​ൽ മ​മ​ത ആ​ദ്യ​മാ​യി വ്യ​ക്ത​മാ​ക്കി​യ​താ​യും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മെ​തി​രേ സ്വീ​ക​രി​ക്കേ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ക​പി​ൽ സി​ബ​ൽ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. സി​ബ​ൽ മു​ന്നോ​ട്ടു​വ​ച്ച ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ യോ​ഗം അം​ഗീ​ക​രി​ച്ചു.

Latest News

Corehub Up