Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianNavy

അ​ന്ത​ർ​വാ​ഹി​നി വി​രു​ദ്ധ യു​ദ്ധ​ക്ക​പ്പ​ൽ 'ഐ​എ​ൻ​എ​സ് മാം​ഗ്രോ​ൾ' നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​യി

മും​ബൈ: ശ​ത്രു​രാ​ജ്യ​ങ്ങ​ളു​ടെ അ​ന്ത​ർ​വാ​ഹി​നി​ക​ളെ ചെ​റു​ക്കാ​നു​ള്ള ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച അ​ന്ത​ർ​വാ​ഹി​നി വി​രു​ദ്ധ യു​ദ്ധ​ക്ക​പ്പ​ലാ​യ 'ഐ​എ​ൻ​എ​സ് മാം​ഗ്രോ​ൾ  ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​യി. മാ​ഹി-​ക്ലാ​സ് സീ​രീ​സി​ലെ മൂ​ന്നാ​മ​ത് ചെ​റു യു​ദ്ധ​ക്ക​പ്പ​ലാ​യ  ഐ​എ​ൻ​എ​സ് മാം​ഗ്രോ​ൾ മും​ബൈ നേ​വ​ൽ ഡോ​ക്‌​യാ​ർ​ഡി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ വെ​സ്റ്റേ​ൺ നേ​വ​ൽ ക​മാ​ൻ​ഡ് ഫ്ലാ​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ് ഇ​ൻ ചീ​ഫ് വൈ​സ് അ​ഡ്മി​റ​ൽ സ​ഞ്ജ​യ് വ​ത്സാ​യ​ൻ സേ​ന​യ്ക്ക് സ​മ​ർ​പ്പി​ച്ചു.

കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡ് നി​ർ​മി​ച്ച ഈ ​യു​ദ്ധ​ക്ക​പ്പ​ലി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വ​ലി​യ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത തീ​ര​ദേ​ശ ക​ട​ൽ​മേ​ഖ​ല​ക​ളി​ലും തു​റ​മു​ഖ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ശ​ത്രു​ക്ക​ളു​ടെ അ​ന്ത​ർ​വാ​ഹി​നി​ക​ളെ ക​ണ്ടെ​ത്താ​നും ത​ക​ർ​ക്കാ​നും ഇ​തി​ന് ക​ഴി​യും. അ​ഭ​യ് ഹ​ൾ-​മൗ​ണ്ട​ഡ് സോ​ണാ​ർ, ലൈ​റ്റ്‌​വെ​യ്റ്റ് ടോ​ർ​പ്പി​ഡോ​ക​ൾ, റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ൾ, പ​ട്രോ​ളിം​ഗി​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഐ​എ​ൻ​എ​സ് മാം​ഗ്രോ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലെ അ​യ്-​ക്ലാ​സ് കോ​ർ​വെ​റ്റു​ക​ൾ​ക്ക് പ​ക​ര​മാ​യാ​ണ് ഈ ​പു​തി​യ ക​പ്പ​ലു​ക​ൾ നാ​വി​ക​സേ​ന​യി​ൽ എ​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ, ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി​ക​ൾ​ക്ക് വ​ലി​യ ഊ​ർ​ജം പ​ക​രു​ന്ന​താ​ണ് പു​തി​യ യു​ദ്ധ​ക്ക​പ്പ​ലി​ന്‍റെ വ​ര​വ്.

Latest News

Corehub Up