Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianSports

ദേ​ശീ​യ​കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു; വി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ, ട്രീ​സ ജോ​ളി എ​ന്നി​വ​ർ​ക്ക് അ​ർ​ജു​ന പു​ര​സ്കാ​രം

ന്യൂ​ഡ​ൽ​ഹി: 2025ലെ ​ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി വി. ​മു​ഹ​മ്മ​ദ് അ​ജ്മ​ലി​നും ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യും ബാ​ഡ്മി​ന്‍റ​ൺ താ​ര​വു​മാ​യ ട്രീ​സ് ജോ​ളി​ക്കും അ​ർ​ജു​ന പു​ര​സ്കാ​രം ല​ഭി​ച്ചു. ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ളി​ൽ ഒ​രു താ​ര​ത്തി​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ ധ്യാ​ൻ​ച​ന്ദ് ഖേ​ൽ​ര​ത്ന പു​ര​സ്കാ​ര​ത്തി​ന് ഇ​ത്ത​വ​ണ ആ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തി​ല്ല. സു​പ്രീം​കോ​ട​തി റി​ട്ട​യേ​ർ​ഡ് ജ​സ്റ്റീ​സ് അ​രു​ൺ കു​മാ​ർ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

2022 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ട്രീ​സ് ജോ​ളി വ​നി​താ ഡ​ബി​ൾ​സി​ൽ വെ​ങ്ക​ല​വും മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ വെ​ള്ളി​യും നേ​ടി​യി​രു​ന്നു. 2023 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പു​രു​ഷ​ന്മാ​രു​ടെ 4x400 മീ​റ്റ​ർ റി​ലേ​യി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു മു​ഹ​മ്മ​ദ് അ​ജ്മ​ൽ. മി​ക്സ​ഡ് റി​ലേ​യി​ലും അ​ദ്ദേ​ഹം വെ​ള്ളി നേ​ടി​യി​രു​ന്നു.

ഹൈ​ജം​പ് താ​രം തേ​ജ​സ്വി​ൻ ശ​ങ്ക​ർ, അ​ത്‌​ല​റ്റി​ക്സ് താ​രം പ്രി​യ​ങ്ക ഗോ​സ്വാ​മി, ബാ​ഡ്മി​ന്‍റ​ൺ താ​രം ഗാ​യ​ത്രി ഗോ​പീ​ച​ന്ദ്, ചെ​സ് താ​ര​ങ്ങ​ളാ​യ വി​ദി​ത് ഗു​ജ​റാ​ത്തി, ദി​വ്യ ദേ​ശ്മു​ഖ്, ഹോ​ക്കി താ​ര​ങ്ങ​ളാ​യ ലാ​ൽ​റെം​സി​യാ​മി, രാ​ജ്കു​മാ​ർ പാ​ൽ, ഷൂ​ട്ടിം​ഗ് താ​രം അ​ഖി​ൽ ഷെ​റോ​ൺ, പാ​രാ ഷൂ​ട്ടിം​ഗ് താ​രം രു​ദ്രാ​ക്ഷ് ഖ​ണ്ഡേ​ൽ​വാ​ൾ, പാ​രാ അ​ത്‌​ല​റ്റി​ക്സ് താ​രം ഏ​ക​ത ഭ്യാ​ൻ, റോ​യിം​ഗ് താ​രം അ​ര​വി​ന്ദ് സിം​ഗ്, ബോ​ക്സ​ർ ന​രേ​ന്ദ​ർ, ക​ബ​ഡി താ​ര​ങ്ങ​ളാ​യ സു​ർ​ജീ​ത്, പൂ​ജ, ഡെ​ഫ് ഷൂ​ട്ടിം​ഗ് താ​രം ധ​നു​ഷ് ശ്രീ​കാ​ന്ത് എ​ന്നി​വ​രും അ​ർ​ജു​ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

Latest News

Corehub Up