Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indications

Thiruvananthapuram

പ്രതിക്ക് ല​ഹ​രിമാഫിയാ ബ​ന്ധമുള്ളതായി സൂ​ച​ന

വ​ലി​യ​തു​റ: ല​ഹ​രി സം​ഘ​ത്തെ അ​ന്വേ​ഷി​ച്ചു​പോ​യ ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ലെ ര​ണ്ടു പൊലി സു​കാ​രെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള​ള​താ​യി സൂ​ച​ന.
വ​ലി​യ​തു​റ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധ​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘ ത്തി​ലെ അം​ഗ​ങ്ങ​ളാ​യ വി​നീ​ത്, റോ​ജി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ലി​യ​തു​റ ജൂ​സാ റോ​ഡി​ല്‍ ലി​സി റോ​ഡി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ടോ​മി ഫെ​ര്‍​ണാ​ണ്ട​സി​നെ (35) സം​ഭ​വം ന​ട​ന്ന​യു​ട​ന്‍​ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പൊ​ലി​സി​ന്‍റെ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വി​നീ​തി​നെ​യും റോ​ജി​നെ​യും പ്ര​തി മാ​രു​തി ആ​ള്‍​ട്ടോ കാ​ര്‍ ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഇ​തിനു​ശേ​ഷം മു​ന്പോ​ട്ടെ​ടു​ത്ത കാ​ര്‍ നി​ര്‍​ത്തി​യ​ശേ​ഷം വീ​ണ്ടും പി​ന്നോ​ട്ടെ​ടു​ത്ത് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്തൂ​ടെ ക​യ​റ്റി​യി​റ​ക്കു​ക യും ​ചെ​യ്തു. പ്ര​തി മ​നഃ​പൂ​ര്‍​വം ഇ​ടി​ച്ചി​ട്ട​തൊ​ണെ​ന്നു പൊ​ലി സു​കാ​ര്‍ മൊ​ഴി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ധ​ശ്ര​മി​ത്തി​നാ​ണു കേ​സെ​ടു​ത്തി​രി​ക്കുന്ന​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ പൊ​ലി​സു​കാ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. വ​ലി​യ​തു​റ​യി​ല്‍ സം​ഭ​വം ന​ട​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്കു മു​ന്പേ പൂ​ജ​പ്പു​ര​യി​ല്‍ ജ​ഗ​ന്‍ എ​ന്ന​യാ​ളെ 15 ഗ്രാം ​എം​ഡി​എം​എ യു​മാ​യി ഡാ​ന്‍​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​ട​പാ​ടു​സം​ബ​ന്ധി​ച്ച് ജ​ഗ​നി​ല്‍​നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി വ​ലി​യ​തു​റ ഭാ​ഗ​ത്തേ​യ്ക്കു ബൈ​ക്കി​ല്‍ പോ​ക​വേ​യാ​ണ് വി​നീ​തി​നെ​യും റോ​ജി​നെ​യും ടോ​മി കാ​റി​ടി​ച്ച് വീ​ഴ്ത്തി​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലി​സ് ശേ​ഖ​രി​ക്കു​ക​യു​ണ്ടാ​യി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ടോ​മി ഫെ​ര്‍​ണാ​ണ്ട​സി​നെ റി​മാ​ന്‍റ് ചെ​യ്തു.

Latest News

Corehub Up