ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനായി എത്തുന്ന ആശാൻ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ആഗോള റിലീസായി ഫെബ്രുവരി അഞ്ചിന് തിയറ്ററുകളിലെത്തും.
ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.